Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കൻ കലാപം:...

ശ്രീലങ്കൻ കലാപം: പിന്നിൽ തീവ്ര ബുദ്ധദേശീയവാദികൾ

text_fields
bookmark_border
ശ്രീലങ്കൻ കലാപം: പിന്നിൽ തീവ്ര ബുദ്ധദേശീയവാദികൾ
cancel

കൊളംബോ: ശ്രീലങ്കയിൽ ഫെബ്രുവരിയിൽ രൂപപ്പെട്ട സാമുദായിക അസ്വാരസ്യം കലാപത്തിലേക്ക്​ വളർത്തിയത്​ തീവ്ര ബുദ്ധ​േദശീയവാദ സംഘടനകളെന്ന്​ നിരീക്ഷകർ. ബോഡു ബാല സേന (ബി.ബി.എസ്​) എന്നറിയപ്പെടുന്ന ബുദ്ധദേശീയവാദികളാണ്​ മുസ്​ലിം ന്യൂനപക്ഷങ്ങൾക്കെതിരായ വ്യാപക അക്രമങ്ങൾക്ക്​ പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ്​ ആ​േരാപിക്കപ്പെടുന്നത്​. സംഘർഷത്തിൽ ബുദ്ധ മതക്കാരനായ ഒരാൾ കൊല്ലപ്പെട്ടതോടെയാണ്​ സംഘർഷം വ്യാപിക്കാൻ തുടങ്ങിയത്​​.

കാൻഡി ജില്ലയിലെ മുസ്​ലിംകളുടെ കടകൾ, ആരാധനാലയങ്ങൾ എന്നിവയാണ്​ തിങ്കളാഴ്​ച ആക്രമിക്കപ്പെട്ടത്​. തുടർന്ന്​ ഇത്​ മറ്റു സ്​ഥലങ്ങളിലേക്കും വ്യാപിച്ചു. ആദ്യത്തിൽ പൊലീസ്​ കർശന നടപടികൾ കൈക്കൊണ്ടില്ലെന്ന്​ വിമർശനമുയർന്നിട്ടുണ്ട്​. കാൻഡി ജില്ലയിൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ന്യൂനപക്ഷമായ മുസ്​ലിംകൾക്കെതിരായ അക്രമം തുടരുകയായിരുന്നു. 

ശ്രീലങ്കയിൽ 10 ശതമാനമാണ്​ മുസ്​ലിം ജനസംഖ്യ. 75 ശതമാനം വരുന്ന സിംഹള-ബുദ്ധരാണ്​ ഭൂരിപക്ഷം. 2013 മുതൽ തീവ്ര ബുദ്ധദേശീയവാദികൾ സാമുദായിക ധ്രുവീകരണം സൃഷ്​ടിക്കാൻ ശ്രമം നടത്തുന്നുണ്ട്​. മുസ്​ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ചെറിയ സംഘർഷങ്ങളും നേരത്തെ പല സമയങ്ങളിലായി ഉണ്ടായിട്ടുണ്ട്​. ബി.ബി.എസ്​ എന്ന സംഘടനയാണ്​ ഇൗ പ്രവർത്തനങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചത്​.

രാജ്യത്തെ ക്രിസ്​ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായും ഇൗ സംഘം മതപരിവർത്തനമാരോപിച്ച്​ ആക്രമണം നടത്തിയിട്ടുണ്ട്​. 2014ൽ പോപ്​ ഫ്രാൻസിസ്​ മാർപാപ്പ ശ്രീലങ്ക സന്ദർശിക്കുന്നതിലും ഇൗ സംഘടന എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. മ്യാന്മറിലെയും ശ്രീലങ്കയിലെയും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട ബുദ്ധ ആത്​മീയ നേതാവ്​ ദലൈലാമയെയും ഇവർ തള്ളിപ്പറഞ്ഞിരുന്നു. മ്യാന്മറിൽ റോഹിങ്ക്യൻ വംശഹത്യക്ക്​ നേതൃത്വം നൽകുന്ന ബുദ്ധിസ്​റ്റ്​ ഗ്രൂപ്പുകളോട്​ ആശയപരമായി യോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്​ ഇൗ സംഘടന.

സാമുദായിക സംഘർഷം രാജ്യത്തെ അസ്​ഥിരപ്പെടുത്തുമെന്ന സാഹചര്യം പരിഗണിച്ചാണ്​ ശ്രീലങ്കൻ സർക്കാർ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. കാൻഡി അടക്കമുള്ള ജില്ലകളിൽ കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്​. വിദേശങ്ങളിൽ നിന്നടക്കം നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്​. സംഘർഷവുമായി ബന്ധപ്പെട്ട്​ ഇതിനകം 20​േലറെ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsSri Lankaworld newsmalayalam newsMob attacks
News Summary - Sri Lanka Declares State of Emergency After Mob Attacks on Muslims-World News
Next Story