ശ്രീലങ്കൻ ചാവേർ സ്ഫോടനത്തിന് ഐ.എസ് ബന്ധമില്ലെന്ന് വെളിപ്പെടുത്തൽ
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 258 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനത്തിന് വിദേശ തീവ്രവാദ സംഘടന യായ ഐ.എസുമായി ബന്ധമില്ലെന്ന് റിപ്പോർട്ട്. ഏപ്രിൽ 21ന് നടന്ന ചാവേറാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാ, രഹസ്യാന്വേഷ ണ വിഭാഗങ്ങൾക്ക് പിഴവുകൾ അന്വേഷിക്കുന്ന പാർലമെന്‍ററി പാനൽ മുമ്പാകെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട ്മെന്‍റ് മേധാവി രവി സെനിവിരത്ന ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.എസിന്‍റെ ആശയങ്ങൾ ചാവേറുകൾ പിന്തുടർന്നിരുന്നു . എന്നാൽ, വിദേശ തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. ആക്രമണം നടത്തിയ ചാവേറുകൾ മൂന്ന് ക്രിസ്ത്യൻ പള്ളികളും മൂന്ന് ഹോട്ടലുകളും ആണ് ലക്ഷ്യമിട്ടതെന്നും രവി സെനിവിരത്ന വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകര സംഘടനയായ ഐ.എസിന്‍റെ സഹായത്തോടെ നാഷണൽ തൗഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ഭീകരാക്രമണം നടത്തിയതെന്നാണ് ശ്രീലങ്കൻ അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ലഹരി മാഫിയയാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, സിരിസേനയുടെ പ്രസ്താവനയെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തള്ളിക്കളഞ്ഞിരുന്നു.
ഹോട്ടലുകളിലും പള്ളികളിലുമായുണ്ടായ സ്ഫോടനങ്ങളില്‍ ഒമ്പതു പേരാണ് ചാവേറുകളായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെയും യു.എസിലെയും രഹസ്യാന്വേഷണ വിഭാഗം സ്ഫോടനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരേത്ത പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.