ശ്രീലങ്കയിലെ കൂട്ടക്കുഴിമാടം: 230 അസ്ഥികൂടങ്ങൾ കണ്ടെത്തി
text_fieldsകൊളംബോ: ശ്രീലങ്കയിലെ യുദ്ധഭൂമിയിൽനിന്ന് ആഗസ്റ്റിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തിൽ 230 അസ്ഥികൂടങ്ങൾ. വടക്കു പടിഞ്ഞാറൻ മേഖലയിലെ മാന്നാറിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. രാജ്യത്ത് തമിഴ് വിമതരും സൈന്യവും തമ്മിൽ 26 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ 20,000 ആളുകളെ കാണാതായതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരുലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. കോടതി ഉത്തരവിനെ തുടർന്നാണ് മാന്നാറിൽ ഖനനം നടത്തിയത്. കെട്ടിടം നിർമിക്കാനായി കുഴിച്ചപ്പോൾ തൊഴിലാളികൾ മനുഷ്യശരീരത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചീനക്കളിമൺ പാത്രങ്ങൾ, ലോഹവസ്തുക്കൾ, ആഭരണങ്ങൾ എന്നിവയും ഇവിടെനിന്ന് ലഭിക്കുകയുണ്ടായി. വിമതരുടെ അധീനമേഖലയായിരുന്നു മാന്നാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.