ശ്രീലങ്കയിലെ മുസ്ലിം മന്ത്രിമാർ കൂട്ട രാജി നൽകി
text_fieldsകൊളംബോ: ശ്രീലങ്കയിലെ മുസ്ലിം മന്ത്രിമാരും ഡെപ്യൂട്ടിമാരും പ്രൊവിൻഷ്യൽ ഗവർണർമാരും കൂട്ട രാജി നൽകി. ഈസ്റ്റർ ദിനത്തിലെ ചാവേർ ആക്രമണത്തിന് ശേഷം രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പ െട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ തീരുമാനം. ഈസ്റ്റർ ദിന ആക്രമണത്തിൽ മുസ്ലിം മന്ത്രിമാർക്ക് പങ് കുണ്ടെന്ന വാദവുമായി ഒരു കൂട്ടം ബുദ്ധിസ്റ്റ് സന്യാസികൾ രംഗത്തുവന്നതിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജി.
ഒമ്പത് മന്ത്രിമാരും രണ്ട് പ്രൊവിൻഷ്യൽ ഗവർണർമാരുമാണ് രാജിവെച്ചത്. ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ മുസ്ലിം മന്ത്രിമാരെ പുറത്താക്കാൻ കാണ്ടി നഗരത്തിൽ വൻ പ്രതിഷേധം നടത്തിയിരുന്നു.
സർക്കാറിനുള്ള പിന്തുണ തുടരും. മന്ത്രിമാർക്കെതിരായ ആരോപണം തെളിയിക്കാൻ ഒരു മാസം സമയം നൽകുന്നു. അതുവരെ മാറി നിൽക്കുകയാണെന്നും മന്ത്രിമാർ വ്യക്തമാക്കി. മന്ത്രിമാർ തുടരണമെന്നും ഭീഷണികൾക്ക് വഴങ്ങരുതെന്നും ആവശ്യപ്പെട്ട് പ്രമുഖർ രംഗത്തുവന്നു. ആരോപണങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയുള്ള മുസ്ലിം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും രാജി അമ്പരപ്പിക്കുന്നതാണെന്ന് അന്താരാഷ്ട്ര ക്രൈസിസ് ഗ്രൂപ്പ് പ്രൊജക്ട് ഡയറക്ടർ അലൻ കീനാൻ പറഞ്ഞു.
ഈസ്റ്റർ ദിനത്തിലെ ചാവേർ സ്ഫോടനങ്ങളിൽ 250ലെറെ പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ശ്രീലങ്കയിലാകമാനം വ്യാപക അക്രമം അരങ്ങേറിയിരുന്നു. ആഴ്ചകൾക്ക് മുമ്പ്, വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ആൾകൂട്ടം നൂറുകണക്കിന് മുസ്ലിംകളുടെ സ്വത്തുവകകൾ നശിപ്പിക്കുകയും അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മുസ്ലിംകൾക്കെതിരായ കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധനായ ബുദ്ധ സന്യാസി ഗലഗോഡ അത്തെ ഗണസാര മുസ്ലിം പ്രൊവിൻഷ്യൽ ഗവർണർമാരെയും മന്ത്രിമാരെയും പുറത്താക്കാൻ സർക്കാറിന് സമയപരിധി നൽകിയിരുന്നു. സർക്കാർ പ്രത്യേക പരിഗണന നൽകി കഴിഞ്ഞ മാസമാണ് ഗണസാരയെ ജയിലിൽനിന്ന് വിട്ടയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.