ശ്രീലങ്കയിൽ മഹീന്ദ രാജപക്സ പ്രധാനമന്ത്രിയാവും
text_fieldsകൊളംബോ: ശ്രീലങ്കയുടെ ഭരണം ഇനി രാജപക്സ കുടുംബത്തിെൻറ കൈകളിൽ. പ്രസിഡൻറ് തെരഞ്ഞ െടുപ്പിലെ പരാജയത്തിെൻറ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ ിവെച്ചു. തുടർന്ന് സഹോദരനും മുൻ പ്രസിഡൻറുമായ മഹീന്ദ രാജപക്സയെ പ്രസിഡൻറ് ഗോടബയ ര ാജപക്സ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തു. വിക്രമസിംഗെ വ്യാഴാഴ്ച സ്ഥാനമൊഴിയും. അതിനു ശേഷം മ ഹീന്ദ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് സര്ക്കാര് വക്താവ് വിജയാനന്ദ ഹരാത്ത് അറിയിച്ചു.2020 വരെ മഹിന് ദയുടെ നേതൃത്വത്തിലുള്ള 15 അംഗ കാവൽ മന്ത്രിസഭയാകും ലങ്ക ഭരിക്കുക.
പ്രസിഡൻറ് തെ രഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുനൈറ്റഡ് നാഷനൽ പാർട്ടിയുടെ സജിത് പ്രേമദാസ പരാജയപ്പെട്ടതിനു പിന്നാലെയാണ് രാജി. വിക്രമസിംെഗയുടെ ഡെപ്യൂട്ടി ആണ് സജിത്. ചൊവ്വാഴ്ച പ്രസിഡൻറ് ഗോടബയ രാജപക്സയുമായി കൂടിക്കാഴ്ച നടത്തിയ വിക്രമസിംഗെ പുതിയ സർക്കാർ രൂപവത്കരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായി കൊളംബോ ഗസറ്റ് പത്രം റിപ്പോർട്ട് ചെയ്തു. പാർലമെൻറിൽ ഭൂരിപക്ഷം തെൻറ പാർട്ടിക്കാണെങ്കിലും തെരഞ്ഞെടുപ്പിൽ ഗോടബയയുടെ വിജയം അംഗീകരിക്കുെന്നന്നും രാജിവെക്കുകയാണെന്നും വിക്രമസിംഗെ പറഞ്ഞു.
1994 മുതൽ യു.എൻ.പി നേതാവാണ് മൂന്നു തവണ പ്രധാനമന്ത്രിയായ വിക്രമസിംഗെ. ഗോടബയയുടെ വിജയത്തിനു ശേഷം സ്ഥാനമൊഴിയാൻ വിക്രമസിംഗെക്കു പാർട്ടിക്കുള്ളിൽനിന്നുതന്നെ സമ്മർദമുണ്ടായിരുന്നു. 2018 ഒക്ടോബർ 26ന് വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ രാജപക്സയെ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. വിവാദമായ ഈ നീക്കം ശ്രീലങ്കയെ രാഷ്ട്രീയ അസ്ഥിരതയിലേക്ക് നയിച്ചു. തുടർന്ന് സുപ്രീംകോടതി മഹീന്ദയുടെ നിയമനം അസാധുവാണെന്ന് പ്രഖ്യാപിച്ചേതാടെ ഡിസംബറിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയാവുകയായിരുന്നു.
2005 മുതൽ 2015 വരെയാണ് മഹീന്ദ ശ്രീലങ്കയുടെ പ്രസിഡൻറ് പദവിയിലിരുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. ലങ്കൻ ആഭ്യന്തര കലാപത്തിൽ തമിഴ് വിമതരുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയതുൾപ്പെടെ മനുഷ്യാവകാശ ലംഘനങ്ങൾ മഹീന്ദയുടെ പേരിലുണ്ട്.
തമിഴക കക്ഷികൾക്ക് ആശങ്ക
ചെന്നൈ: ശ്രീലങ്കൻ പ്രസിഡൻറായി ഗോടബയ രാജപക്സ തെരഞ്ഞെടുക്കപ്പെട്ടത് തമിഴക കക്ഷികളിൽ ആശങ്ക പടർത്തുന്നു. ശ്രീലങ്കൻ തമിഴർക്ക് നീതി ലഭ്യമാവുമോയെന്ന ആശങ്കയാണിവർക്ക്. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ ഗോടബയക്കെതിരായാണ് ജനവിധി ഉണ്ടായത്.
ശ്രീലങ്കൻ ആഭ്യന്തരയുദ്ധവേളയിൽ പ്രതിരോധ വകുപ്പിെൻറ തലവനായ ഗോടബയയുടെ അറിവോടെയാണ് തമിഴ് വംശഹത്യ അരങ്ങേറിയതെന്ന് തമിഴക രാഷ്ട്രീയകക്ഷി നേതാക്കൾ പറയുന്നു. എൽ.ടി.ടി.ഇക്കെതിരായ യുദ്ധത്തിനിടയിൽ ആയിരക്കണക്കിന് നിരപരാധികളായ തമിഴരാണ് കൂട്ടക്കൊലക്കിരയായത്. യുദ്ധ കുറ്റവാളികളും ഒട്ടനവധി മനുഷ്യാവകാശലംഘനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത രാജപക്സ കുടുംബം നയിക്കുന്ന ‘ശ്രീലങ്ക പൊതുജന പെരുമുന’ (എസ്.എൽ.പി.പി) ഭരണത്തിലേറുന്നതാണ് തമിഴ് സംഘടനകളെ ആശങ്കയിലാഴ്ത്തുന്നത്.
ശ്രീലങ്കയിലെ തെരഞ്ഞെടുപ്പു ഫലവും ഭരണമാറ്റവും വേദനജനകമാണെന്നു വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറും ലോക്സഭാംഗവുമായ തൊൽ തിരുമാവളവൻ പ്രസ്താവിച്ചു. തമിഴരുടെ രക്തംപുരണ്ട കൈകളുമായാണ് ഗോടബയ രാജപക്സ ശ്രീലങ്കൻ പ്രസിഡൻറായി ചുമതലയേറ്റതെന്ന് എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ എം.പി പ്രസ്താവിച്ചു. പാട്ടാളി മക്കൾ കക്ഷി പ്രസിഡൻറ് ഡോ.എസ്. രാമദാസ്, തമിഴ് ദേശീയ സംഘടന നേതാവ് പി. നെടുമാരൻ, ദ്രാവിഡ കഴകം പ്രസിഡൻറ് വീരമണി, നാം തമിഴർ കക്ഷി പ്രസിഡൻറ് സീമാൻ, തമിഴക വാഴ്വുരിമൈ കക്ഷി പ്രസിഡൻറ് വേൽമുരുകൻ എന്നിവരും രാജപക്സ കുടുംബത്തിെൻറ തിരിച്ചുവരവിനെ ആശങ്കയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.