മരതക ദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി
text_fieldsശ്രീലങ്കയിൽ ഉരുണ്ടുകൂടിയ രാഷ്ട്രീയ പ്രതിസന്ധി പരിഹാരമില്ലാതെ നീളുേമ്പാൾ പ്രധാന സംഭവങ്ങളിലൂടെയും അതിന് ചുക്കാൻ പിടിക്കുന്നവരിലൂടെയും ഒരു ഒാട്ടപ്രദക്ഷിണം.
•സംഭവിച്ചത്: പ്രസിഡൻറ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മുൻഗാമിയായ മഹിന്ദ രാജപക്സയെ ആ സ്ഥാനത്ത് അവരോധിച്ചു. ഇതോടെ രാജ്യത്ത് ഭരണഘടന പ്രതിസന്ധി ഉടലെടുത്തു.
•സർക്കാർ: സെമി പ്രസിഡൻഷ്യൽ സംവിധാനമാണ് രാജ്യത്ത് നിലനിൽക്കുന്നത്. പ്രധാനമന്ത്രിക്കും മന്ത്രിസഭക്കുമാണ് നിയമനിർമാണാധികാരം.
•പ്രധാന കളിക്കാർ: മൈത്രിപാല സിരിസേന: 2015ലെ തെരഞ്ഞെടുപ്പിൽ രണ്ടുതവണ പ്രസിഡൻറായ രാജപക്സക്കെതിരെ അപ്രതീക്ഷിത വിജയം നേടിയാണ് 67കാരനായ സിരിസേന പ്രസിഡൻറ് പദവിയിലെത്തിയത്. റനിൽ വിക്രമസിംഗെ: 69കാരനായ വിക്രമസിംഗെ നാലാംതവണ പ്രധാനമന്ത്രിയായിട്ടുണ്ട്.
മഹിന്ദ രാജപക്സ: രണ്ടു തവണ പ്രസിഡൻറായിട്ടുള്ള രാജപക്സ 2015ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തോറ്റതോടെ ദുർബലനായെന്നാണ് കരുതപ്പെട്ടതെങ്കിലും മുൻ എതിരാളിയുടെ സഹായത്തോടെ തിരിച്ചുവരവ് നടത്തി.
•രാഷ്ട്രീയ പശ്ചാത്തലം: 2015ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജയിച്ച സിരിസേനയും പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജയിച്ച വിക്രമസിംഗെയും ദേശീയ െഎക്യ സർക്കാറുണ്ടാക്കി കൈകോർത്തിരുന്നു. പൊടുന്നനെയാണ് ഇരുവരും രാഷ്ട്രീയ ശത്രുക്കളായി മാറിയത്.
•എന്താണ് പ്രതിസന്ധി: 2015ൽ പാസായ 19ാമത് ഭരണഘടന ഭേദഗതിപ്രകാരം പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള അധികാരം പ്രസിഡൻറിനില്ല. മന്ത്രിസഭ പിരിച്ചുവിടുക, രാജിവെക്കുക, പാർലമെൻറ് അംഗമല്ലാതാവുക എന്നീ സന്ദർഭങ്ങളിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് സ്ഥാനം നഷ്ടമാവുക. ഇത് ചൂണ്ടിക്കാട്ടിയാണ് പാർലമെൻറ് സ്പീക്കർ കാരു ജയസൂര്യ സിരിസേനയുടെ നടപടിക്കെതിരെ രംഗത്തുവന്നത്.
•പാർട്ടികളുടെ നിലപാട്: യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിെൻറ പിന്തുണ ഇല്ലാതായതോടെ മന്ത്രിസഭ വീണു എന്നാണ് സിരിസേനയുടെ പാർട്ടി പറയുന്നത്. മന്ത്രിസഭയില്ലെങ്കിൽ പ്രധാനമന്ത്രിയുമില്ല. അപ്പോൾ പ്രസിഡൻറിന് പാർലമെൻറിൽ ഭൂരിപക്ഷം ഉണ്ടെന്ന് തോന്നുന്ന പാർട്ടി നേതാവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാം.
19ാമത് ഭരണഘടന ഭേദഗതിപ്രകാരം പാർലമെൻറിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവായ പ്രധാനമന്ത്രിയെ പുറത്താക്കാൻ പ്രസിഡൻറിന് അധികാരമില്ലെന്നാണ് വിക്രമസിംഗെയുടെ പാർട്ടിയുടെ വാദം.
•പാർട്ടികളുടെ അംഗബലം: വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ ഫ്രണ്ടിന് 106ഉം രാജപക്സയുടെ യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിന് 95ഉം എം.പിമാരാണുള്ളത്. 225 അംഗ പാർലമെൻറിൽ ഭൂരിപക്ഷത്തിനുവേണ്ടത് 113 അംഗങ്ങളുടെ പിന്തുണയാണ്. തമിഴ് നാഷനൽ അലയൻസിെൻറ 16 എം.പിമാരിലാണ് രാജപക്സയുടെ കണ്ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.