Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കയിൽ പുതിയ...

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്​ച പ്രഖ്യാപിക്കും

text_fields
bookmark_border
ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്​ച പ്രഖ്യാപിക്കും
cancel

കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും തിങ്കളാഴ്​ച പ്രഖ്യാപിക്കുമെന്ന്​ പ്രസിഡൻറ് ​ മൈത്രിപാല സിരിസേന. എന്നാൽ, പുറത്താക്കിയ റനിൽ വിക്രമസിംഗെയെ​ പ്രധാനമന്ത്രിയായി പുനഃസ്​ഥാപിക്കില്ലെന്നും സി രിസേന സൂചന നൽകി. പാർലമ​​െൻറ്​ പിരിച്ചുവിട്ട നടപടി ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ്​ സിരിസേന തീരുമാനം അറിയിച്ചത്​. ​

സുപ്രീംകോടതി വിധിക്കു ശേഷം സിരിസേനയുടെ അധ്യക്ഷതയിൽ യുനൈറ്റഡ്​ ​ഫ്രീഡം അലയൻസ്​ നേതാക്കൾ പ്രത്യേക യോഗം ചേർന്നിരുന്നു. സിരിസേന പ്രധാനമന്ത്രിയായ നിയമിച്ച മഹീന്ദ രാജപക്​സയും യോഗത്തിൽ പ​െങ്കടുത്തു. കോടതി വിധി മാനിക്കുന്നുവെന്നും എന്നാൽ, വിക്രമസിംഗെയെ പ്രധാനമന്ത്രിയായി അംഗീകരിക്കില്ലെന്നും യോഗത്തിനു ശേഷം സിരിസേന മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാനുള്ള വിക്രമസിംഗെ നേതൃത്വം നൽകുന്ന യുനൈറ്റഡ്​ നാഷനൽ പാർട്ടിയുടെ ശ്രമം തടയാനാണ്​ പാർലമ​​െൻറ്​ പിരിച്ചുവിട്ടതെന്നാണ്​ സിരിസേനയുടെ വാദം.

അതിനിടെ, മഹീന്ദ രാജപക്​സ ഇന്ന്​ പ്രധാനമന്ത്രിസ്​ഥാനത്തുനിന്ന്​ രാജിവെക്കുമെന്ന്​ മകൻ ട്വിറ്ററിലൂടെ അറിയിച്ചു. രാജപക്​സ അധികാരത്തിൽ തുടരുന്നത്​ നിയമവിരുദ്ധമാണെന്ന്​ സുപ്രീംകോടതി അസന്ദിഗ്​ധമായി വ്യക്തമാക്കിയ സാഹചര്യത്തിലാണ്​ നടപടി. സുപ്രീംകോടതിയിൽ രാജപക്​സ സമർപ്പിച്ച ഹരജി ജനുവരിയിൽ 16, 17, 18 തീയതികളിൽ പരിഗണിക്കാനാണ്​ തീരുമാനം. എല്ലാ പാർട്ടികളും അതിനുള്ളിൽ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankaworld newsmalayalam news
News Summary - sri lanka- World news,
Next Story