പ്രസിഡൻറിനെതിരെ ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ
text_fieldsകൊളംബോ: ശ്രീലങ്കൻ പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന തമിഴ് പാർട്ടിയായ തമിൾ നാഷനൽ അലയൻസ്, ഇടതുപാർട്ടികൾ എന്നിവയടക്കം 10 സംഘടനകളാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
പ്രസിഡൻറിെൻറ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് പാർലമെൻറിൽ ഭൂരിപക്ഷം വരുന്ന ഇൗ പാർട്ടികളുടെ ആവശ്യം.
തിങ്കളാഴ്ച രാവിലെ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കുമെന്ന് കോടതി വൃത്തങ്ങൾ അറിയിച്ചു. നിയമനിർമാണസഭ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് നിരവധി ഹരജികൾ ഇതിനകം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രസിഡൻറിെൻറ നടപടി പരാജയപ്പെടുത്താൻ പാർലമെൻറ് അംഗങ്ങളോട് സ്പീക്കർ കാരു ജയസൂര്യ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.
ആഴ്ചകൾക്കുമുമ്പ് പ്രസിഡൻറ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ രാജപക്സയെ തൽസ്ഥാനത്ത് നിയമിച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രതിസന്ധി രൂപപ്പെട്ടത്. പാർലമെൻറ് വിളിച്ചുചേർത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാൻ പ്രസിഡൻറിനുമേൽ അന്താരാഷ്ട്ര സമ്മർദം ശക്തമായിരുന്നു.
ഇൗ ഘട്ടത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച സിരിസേന പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.