മന്ത്രിസഭ: സിരിസേനയുമായി ഭിന്നതയെന്ന് വിക്രമസിംഗെ
text_fieldsകൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രിയും പ്രസിഡൻറും തമ്മിലുള്ള പോര് തുടരുന്നു. മന ്ത്രിമാരുടെ നിയമനം സംബന്ധിച്ച് പ്രസിഡൻറ് മൈത്രിപാല സിരിസേനയുമായി അഭിപ്രായവ്യ ത്യാസമുണ്ടെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സമ്മതിച്ചു.
ഉടൻതന്നെ അത് പരിഹരിക്കാൻ കഴിയുമെന്നും വിക്രമസിംഗെ പ്രതീക്ഷ പ്രകടിപ്പിച്ചു. വിക്രമസിംഗെ നിർദേശിച്ച ചിലരെ ഒഴിവാക്കി കഴിഞ്ഞദിവസം സിരിസേന 30 അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പൊലീസിലും സൈന്യത്തിലും സിരിസേന ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അധികാരത്തിെൻറ കാര്യത്തിൽ ഇരുവരും തമ്മിലുള്ള ഭിന്നത മാറിയിട്ടില്ലെന്നാണ് ഇതു നൽകുന്ന സൂചന.
മന്ത്രിമാരുടെ സാധ്യത പട്ടികയിൽ ശ്രീലങ്കൻ ഫ്രീഡം പാർട്ടി അംഗം വിജിത് വിജയമുനി സോയ്സ ഉണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ വിക്രമസിംഗെ തള്ളി. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിക്രമസിംഗെയെ പുറത്താക്കി മഹീന്ദ രാജപക്സയെ പ്രധാനമന്ത്രിയാക്കിയ സിരിസേനയുടെ നടപടി സുപ്രീംകോടതി തടഞ്ഞേതാടെയാണ് രാജ്യത്തെ ഭരണപ്രതിസന്ധിക്ക് അയവുവന്നത്. തുടർന്ന് വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.