വിക്രമസിംഗെയെ പുറത്താക്കി; രാജപാക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രി
text_fieldsകൊളംേബാ: ശ്രീലങ്കയിൽ റനിൽ വിക്രമസിംെഗയെ നാടകീയമായി അട്ടിമറിച്ച് മുൻ പ്രസിഡൻറ് മഹീന്ദ രാജപക്സ പ്രധാനമന്ത്രിയായി അധികാരേമറ്റു. കൂട്ടുകക്ഷി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചാണ് രാജപക്സയുടെ അധികാരാരോഹണം. അദ്ദേഹം പ്രധാനമന്ത്രിയായി അധികാരേമൽക്കുന്നതിെൻറ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു.
പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടിയുമായി (യു.എൻ.പി) ബന്ധം വിച്ഛേദിക്കുകയാണെന്ന് സിരിസേനയുടെ വിശാല രാഷ്ട്രീയ സഖ്യമായ യുനൈറ്റഡ് പീപ്ൾസ് ഫ്രീഡം അലയൻസ് (യു.പി.എഫ്.എ) പ്രഖ്യാപിച്ചതോടെയാണ് അട്ടിമറിക്ക് സാഹചര്യമൊരുങ്ങിയത്. 10 വർഷത്തോളം നീണ്ട രാജപക്സയുടെ ഭരണത്തിന് അന്ത്യം കുറിച്ച് 2015ൽ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡൻറായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇല്ലാതായത്. രാജപക്സയുടെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു സിരിസേന. രാജപക്സയെ പ്രധാനമന്ത്രിയായി നിയമിച്ച സിരിസേനയുടെ നീക്കം രാജ്യത്ത് ഭരണഘടനപ്രതിസന്ധിക്ക് ഇടയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ പുറത്താക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും നിരീക്ഷകർ പറയുന്നു. പാർലെമൻറിൽ രാജപക്സ^സിരിസേന സഖ്യത്തിന് 95ഉം വിക്രമസിംഗെയുടെ യു.എൻ.പിക്ക് 106ഉം സീറ്റുകളാണുള്ളത്. യു.എൻ.പിക്ക് കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകളുടെ കുറവാണുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ രാജപക്സ രൂപവത്കരിച്ച പുതിയ പാർട്ടി വൻ വിജയം നേടിയിരുന്നു. തുടർന്ന് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയും യുനൈറ്റഡ് നാഷനൽ പാർട്ടിയും തമ്മിൽ ഭിന്നത ഉടലെടുത്തു. ശ്രീലങ്കൻ സാമ്പത്തിക നയം മുതൽ ഭരണം വരെയുള്ള വിഷയങ്ങളിൽ സിരിസേനയും വിക്രമസിംഗെയും തമ്മിൽ ഭിന്നത നിലനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.