പ്രതിരോധ സെക്രട്ടറി രാജിവെച്ചു; ആക്രമണ ഭീതിയൊഴിയാതെ ലങ്ക
text_fieldsകൊളംബോ: രാജ്യത്തെ ശിഥിലമാക്കിയ സ്ഫോടന പരമ്പരകൾ തടയുന്നതിൽ പരാജയപ്പെട്ടത ിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാ ണ്ടോ രാജിവെച്ചു. കഴിഞ്ഞദിവസം പ്രസിഡൻറ് മൈത്രിപാല സിരിസേന െഫർണാണ്ടോയുടെയും പൊ ലീസ് മേധാവി പുജിത് ജയസുന്ദരയുടെയും രാജി ആവശ്യപ്പെട്ടിരുന്നു. ഇൻറലിജൻസ് മുന്‍ നറിയിപ്പ് ലഭിച്ചിട്ടും ആക്രമണത്തിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിൽ പരാജയപ് പെട്ടതിനെ തുടർന്നാണിത്.
സ്വന്തം നിലയിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നാണ് പ്രതിരോധ സ െക്രട്ടറിയുടെ നിലപാട്. എന്നാൽ, പ്രതിരോധ സെക്രട്ടറിയെന്ന രീതിയില്‍ താൻ തലവനായിട് ടുള്ള കുറച്ചു സ്ഥാപനങ്ങളുടെ പരാജയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ ് െഫർണാണ്ടോയുടെ വിശദീകരണം.
പള്ളികൾക്ക് സുരക്ഷ
അതിനിടെ, വീണ്ടും ആക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്ന് ലങ്കയിലെ മസ്ജിദുകൾക്ക് സുരക്ഷ ശക ്തമാക്കി. ഈസ്റ്റർ ദിനത്തിൽ ആക്രമണം നടത്തിയ സംഘം പ്രത്യേക വിഭാഗത്തിലുള്ള മസ്ജിദുകൾ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പു ലഭിച്ചതെന്ന് പൊലീസ് മേധാവികൾ വ്യക്തമാക്കി.
ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന സഹോദരങ്ങളുടെ പിതാവായ സുഗന്ധ വ്യഞ്ജന വ്യാപാരിയെ അറസ്റ്റ് ചെയ്തു. ആക്രമണം നടത്താൻ മക്കൾക്ക് പിന്തുണ നൽകിയിട്ടുണ്ടെന്ന സംശയത്തിലാണ് അറസ്റ്റ്. വ്യാപാരി മുഹമ്മദ് യൂസുഫ് ഇബ്രാഹിമിനെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിെൻറ മക്കളായ ഇൽഹാം അഹ്മദ് ഇബ്രാഹീം, ഇസ്മത് അഹ്മദ് ഇബ്രാഹീം എന്നിവരാണ് ആഡംബര ഹോട്ടലുകളായ ഷങ്ക്രി ലാ യിലും സിന്നേമാണിലും ആക്രമണം നടത്തിയത്. ഇവരുടെ വീട്ടിലും കൊളംബോ പൊലീസ് തെരച്ചിൽ നടത്തി.
പ്രതികളിലൊരാൾ ആസ്ട്രേലിയയിൽ പഠനം നടത്തിയതായും അയാളുടെ കൈവശം വിസയുള്ളതായും പ്രധാനമന്ത്രി സ്കോട് മോറിസൺ അറിയിച്ചു. അയാളുടെ ഭാര്യക്കും കുട്ടിക്കും വിസയുണ്ട്. 2013ലാണ് അവർ ആസ്ട്രേലിയ വിട്ടത്. ആക്രമികളിലൊരാൾ 2006നും 2007നുമിടെ പഠനം നടത്തിയ കാര്യം ബ്രിട്ടനും സ്ഥിരീകരിച്ചു.
കൊളംബോക്ക് സമീപം വീണ്ടും സ്ഫോടനം
ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം നടന്നു. ശ്രീലങ്കയിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്തെ പുഗാഡയിലാണ് സംഭവം. വ്യാഴാഴ്ചയാണ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നത്. പുഗാഡ കോടതിക്ക് സമീപത്തായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
കുർബാനകൾ നിർത്തിവെച്ചു
ആക്രമണ ഭീഷണിയൊഴിയുന്നതുവരെ ശ്രീലങ്കയിലെ കത്തോലിക ചർച്ചുകളിൽ കുർബാനയുൾപ്പെടെയുള്ള അനുഷ്ഠാനകർമങ്ങൾ നിർത്തിവെച്ചു. ശ്രീലങ്കയുടെ അഖണ്ഡത തകർക്കാൻ ലക്ഷ്യമിട്ട് മതവും ജാതിയുമില്ലാത്ത ഒരും സംഘം ആളുകളാണ് ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണത്തിനു പിന്നിലെന്ന് പ്രാദേശിക കത്തോലിക്ക ചർച്ചുകളുടെ മേധാവി കർദിനാൾ മാൽകം രഞ്ജിത് പറഞ്ഞു.
ആക്രമണഭീഷണിയൊഴിഞ്ഞ ശേഷം അനുഷ്ഠാനകർമങ്ങൾ പുനരാരംഭിക്കാനാണ് നിർദേശം. രാഷ്ട്രീയ ഭിന്നത വെടിഞ്ഞ് മുറിവുണക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലങ്കയിൽ പ്രസിഡൻറും പ്രധാനമന്ത്രിയും തമ്മിലെ രാഷ്ട്രീയ വൈരമാണ് സുരക്ഷപാളിച്ചക്ക് വഴിവെച്ചതെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. ആക്രമണത്തിനു ശേഷം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 8300 ഒാളം സൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്.
ഡ്രോണുകളും പൈലറ്റില്ലാ വിമാനങ്ങളും നിരോധിച്ചു
സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് ശ്രീലങ്കയിൽ ഡ്രോണുകളും പൈലറ്റില്ലാ വിമാനങ്ങളും താൽക്കാലികമായി നിരോധിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്ന് സിവിൽ വ്യോമയാന വിഭാഗം അറിയിച്ചു. ശ്രീലങ്കൻ വ്യോമപരിധിയിലാണ് നിരോധനം നിലനിൽക്കുകയെന്ന് കൊളംബോ ഗസറ്റ് റിപ്പോർട്ട് ചെയ്തു.
ആക്രമണവുമായി ബന്ധപ്പെട്ട് 75പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാദേശിക ഇസ്ലാമിക സംഘടനകളിലെ അംഗങ്ങളെന്നു കരുതുന്ന ഒമ്പതു ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ശ്രീലങ്കൻ പൊലീസ് പറയുന്നത്. അറസ്റ്റിലായവർക്കും ഈ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.