മരണ സംഖ്യ 290ആയി; 24 പേർ അറസ്റ്റിൽ, മരിച്ചവരിൽ എട്ടുപേർ ഇന്ത്യക്കാർ
text_fieldsകൊളംബോ: ഇൗസ്റ്റർ ദിനത്തിൽ ലോകത്തെ നടുക്കിയ ശ്രീലങ്ക സ്ഫോടന പരമ്പരയിൽ കൊല്ല പ്പെട്ടവരുടെ എണ്ണം 290 ആയി. സ്ഫോടനങ്ങളിൽ ഏഴ് ചാവേറുകൾ പൊട്ടിത്തെറിച്ചതായി അധിക ൃതർ വ്യക്തമാക്കി. ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി എട്ടിടത്താണ് സ്ഫോടനങ്ങളുണ്ടായത്. 500ഒാളം പേർക്ക് പരിക്കുമേറ്റു. പ്രാദേശിക തീവ്രവാദ സംഘടനയാ യ ‘നാഷനൽ തൗഹീദ് ജമാഅത്ത്’ (എൻ.ടി.ജെ) ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്ക കാബിനറ്റ് വക്താവ് രജിത സേനരത്നെ പറഞ്ഞു. സംഘടനയുമായി ബന്ധമുള്ള 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന് തിങ്കളാഴ്ച അർധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷ കൗൺസിൽ യോഗത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഉപാധികളോടെയുള്ള അടിയന്തരാവസ്ഥ എന്നാണ് പ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ പ്രസ്താവനയിൽ പറയുന്നത്. ഇതനുസരിച്ച് അഭിപ്രായസ്വാതന്ത്ര്യം വിലക്കില്ല. ഭീകരത ചെറുക്കാൻ അന്താരാഷ്ട്ര സഹായം തേടുമെന്ന് സിരിസേന വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനം നടത്താൻ എൻ.ടി.ജെക്ക് അന്താരാഷ്ട്ര ഭീകര സംഘടനകളുടെ സഹായം ലഭിച്ചതായി ഇൻറലിജൻസ് സൂചിപ്പിച്ചു.
അതേസമയം, ആക്രമണത്തിെൻറ പേരിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയും പ്രസിഡൻറും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതായാണ് സൂചനകൾ. എൻ.ടി.ജെ പള്ളികൾക്കും ഇന്ത്യൻ ഹൈകമീഷനും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിദേശ ഇൻറലിജൻസ് ഏജൻസി അറിയിച്ചതായി ഏപ്രിൽ 11ന് ശ്രീലങ്ക പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെയും മന്ത്രിസഭയെയും ഇൗ മുന്നറിയിപ്പ് ധരിപ്പിച്ചില്ലെന്ന് രജിത സേനരത്നെ പറഞ്ഞു. പ്രസിഡൻറ് സിരിസേനയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സുരക്ഷ കൗൺസിലിലേക്ക് മന്ത്രിസഭാംഗങ്ങളെ വിളിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണം സംബന്ധിച്ച് ഇൻറലിജൻസ് റിപ്പോർട്ട് അവഗണിച്ചതിൽ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അന്വേഷണത്തിനായി പ്രസിഡൻറ് മൂന്നംഗ സമിതിയെ നിേയാഗിച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജി വിജിത്ത് മലാൽഗോഡ, മുൻ െഎ.ജി.പി എൻ.കെ. ഇളങ്കകൂൻ, നിയമ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി പദമസിരി ജയമന്നെ എന്നിവരാണ് അംഗങ്ങൾ. സമിതി രണ്ടാഴ്ചക്കകം പ്രസിഡൻറിന് റിപ്പോർട്ട് നൽകണം.
എൻ.ടി.ജെയെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ഇവർക്ക് നേരത്തേ ബുദ്ധ പ്രതിമകൾ തകർത്ത സംഭവങ്ങളുമായി ബന്ധമുണ്ട്. അറസ്റ്റിലായവരിൽ മൂന്ന് ഹോട്ടലുകളിലും സ്ഫോടക വസ്തുക്കൾ എത്തിച്ച വാൻ ഡ്രൈവറും ഉൾപ്പെടും.
മലയാളിയായ പി.എസ്. റസീന ഉൾപ്പെടെ എട്ടുപേർ ഇന്ത്യക്കാരാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശികളായ നാല് ജനത ദൾ-സെക്കുലർ പ്രവർത്തകരുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബംഗളൂരുവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.