ശ്രീലങ്കയിൽ ഫേസ്ബുക്കും വാട്സ് ആപ്പും നിരോധിച്ചു
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഫേസ്ബുക്കും വാട്സ് ആപ്പും പോലുള്ള സമൂഹ മാധ്യമങ്ങൾ നിരോധിച്ചു. കൊളംബോയിൽ ഇൗസ ്റ്റർ ദിനത്തിലുണ്ടായ സ്േഫാടന പരമ്പരക്ക് പിറെക മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നട പടി. ഒരു ഫേസ് ബുക്ക് പോസ്റ്റാണ് മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് വഴിവെച്ചതെന്ന റിപ്പോർട്ടിനെ തുടർന്ന ാണിത്.
ചിലൗ ടൗണിലെ ഷോപ്പുടമയുടെ ഫേസ് ബുക്ക് പോസ്റ്റാണ് കലാപത്തിലേക്ക് നയിച്ചത്. തുടർന്ന് ചിലൗ മേഖലയിെല മുസ്ലിം ഉടമസ്ഥതയിലുള്ള കടകൾക്കെതിെര ക്രിസ്ത്യൻ സംഘങ്ങളുടെ ആക്രമണം ഉണ്ടാവുകയായിരുന്നു.
കലാപം രൂക്ഷമായതിനെ തുടർന്ന് ജനങ്ങളെ പിരിച്ചു വിടാൻ െപാലീസ് ആകാശത്തേക്ക് വെടിവെച്ചു. എന്നാൽ ആക്രമണം സമീപത്തെ പട്ടണങ്ങളിലേക്കും വ്യാപിച്ചു. അവിടങ്ങളിലും മുസ്ലിംകളുടെ കടകൾക്കു നേരെയാായിരുന്നു ആക്രമണം. തുടർന്ന് ചിലൗവിൽ രാത്രി പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങൾക്കുളള വിലക്ക് തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
‘കൂടുതൽ ചിരിക്കരുത്, ഒരു ദിവസം നിങ്ങൾ കരയേണ്ടി വരും’ എന്നായിരുന്നു കടക്കാരൻ ഫേസ് ബുക്കിലിട്ട കുറിപ്പ്. ഇത് വരാൻ പോകുന്ന ആക്രമണത്തിൻെറ മുന്നറിയിപ്പാണെന്ന തരത്തിലാണ് ക്രിസ്ത്യൻ സംഘം പ്രചരിപ്പിച്ചത്. അതേ തുടർന്ന് ആളുകൾ സംഘം ചേർന്ന് ഇയാളുടെ കടയും മറ്റ് മുസ്ലിം ഉടമസ്ഥതയിലുളള കടകളും മുസ്ലിം പള്ളിയും നശിപ്പിക്കുകയും ചെയ്തു.
ഫേസ് ബുക്ക് , വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, മറ്റ് സമൂഹ മാധ്യമ ൈസറ്റുകൾ എന്നിവയും നിരോധിച്ചവയിൽ െപടുന്നു. മുസലിംകളോട് കൂടുതൽ പക്വതയോടെ െപരുമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പുരോഹിതൻമാർ അറിയിച്ചു.
ഈസ്റ്റർ ദിനത്തിൽ മൂന്ന് ഹോട്ടലുകളിലും മൂന്ന് ചർചുകളിലുമുണ്ടായ സ്ഫോടന പരമ്പരയിൽ 258 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.