സെബാസ്റ്റ്യൻസ് പള്ളിയിൽ ചിതറിത്തെറിച്ച് ശരീരഭാഗങ്ങൾ...
text_fieldsെകാളംബോ: പടിഞ്ഞാറൻ തീരദേശ മേഖലയായ നെഗേമ്പായിലെ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച ിലാണ് ഏറ്റവും കൂടുതൽ ആളുകൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. നെഗേമ്പാ ആശുപത്രിയി ലെ റിപ്പോർട്ട് പ്രകാരം 74 ആളുകളുടെ ജീവനാണ് പള്ളിയിൽ പൊലിഞ്ഞത്. 113 പേർക്ക് പരിക്കു മേറ്റു.
പള്ളിയുടെ ചുവരുകളിലും നിലത്തും ശരീരഭാഗങ്ങൾ ചിതറിയിരിക്കയാണെന്ന് മുതിർന്ന പുരോഹിതൻ പറഞ്ഞു. പള്ളിയുടെ പുറത്തേക്കും ശരീര ഭാഗങ്ങൾ തെറിച്ചു. ഈസ്റ്റർ കുർബാന നടക്കുന്നതിനിടെയാണ് സ്ഫോടനം എന്നതിനാൽ കൂടുതൽ ജീവാപായമുണ്ടായി. 30 പേരുടെ മൃതദേഹങ്ങൾ പള്ളിയുടെ തറയിൽ കിടപ്പുണ്ടായിരുന്നു. മൂന്നു പുരോഹിതന്മാരാണ് കുർബാനക്ക് നേതൃത്വം നൽകിയത്. അതിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഈസ്റ്ററായതിനാൽ ആയിരത്തിലേറെ ആളുകൾ പള്ളിയിലെത്തിയിരുന്നു. 1946ലാണ് സെൻറ് സെബാസ്റ്റ്യൻ പള്ളി നിർമിച്ചത്. ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ കുരുതിക്കളമാക്കിയത് ആരാണെങ്കിലും അവരെ ദയയില്ലാതെ ശിക്ഷിക്കണമെന്ന് കൊളംബോ ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് കൊളംബോയിലെ പള്ളികളിൽ നടത്താനിരുന്ന ഈസ്റ്റർ കുർബാനകൾ റദ്ദാക്കി.
‘‘8.45നായിരുന്നു വലിയൊരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. ആളുകൾ നിലവിളിയോടെ പള്ളിയിൽ നിന്നിറങ്ങി ഓടുന്നു. പള്ളിയിലേക്കോടിയെത്തുേമ്പാൾ കാത്തിരുന്നത് രക്തത്തിൽ കുതിർന്ന മൃതദേഹങ്ങളായിരുന്നു’’വെന്ന് ദൃക്സാക്ഷികളിലൊരാളായ കമൽ പറഞ്ഞു. സിംഹളയിെല മാധ്യമപ്രവർത്തകനായ അസ്ലം അമീനോടാണ് കമൽ അനുഭവം പങ്കുവെച്ചത്. മൃതദേഹങ്ങൾ ഒാരോന്നായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുവെക്കുകയായിരുന്നെന്നും കമാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.