ലങ്കയെ ചേർത്തുപിടിച്ച് ലോകം
text_fieldsകൊളംബോ: ഈസ്റ്റർ ആഘോഷം കണ്ണീരിൽ കുതിർന്ന ശ്രീലങ്കക്ക് ലോകത്തിെൻറ ഐക്യദാർഢ്യ ം. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരന്തനിമിഷത്തിൽ ശ്രീലങ്കക്ക ് ഒപ്പംനിൽക്കുന്നുവെന്ന് അറിയിച്ചു. ശ്രീലങ്കക്ക് പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക് കുന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും പറഞ്ഞു. ആക്രമണത്തെ അപലപിച്ച് പാക് വിദേശകാര്യ മന്ത്രാലയവും കുറിപ്പ് പുറത്തിറക്കി. തീവ്രവാദവും മതവിദ്വേഷവും അസഹിഷ്ണുതയും വെച്ചുപൊറുപ്പിക്കരുതെന്ന് ജർമൻ ചാൻസലർ അംഗല മെർകൽ ട്വിറ്ററിൽ കുറിച്ചു.
ഭീകരരുടെ ആക്രമണത്തിനിരകളായ ശ്രീലങ്കൻ ജനതക്ക് ഹൃദയംഗമമായ അനുശോചനം. ഏതു സഹായത്തിനും ഞങ്ങൾ മുന്നിലുണ്ട്-എന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ശ്രീലങ്കയിൽ നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നു പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ഏതൊരു വ്യക്തിക്കും ഭയരഹിതമായി വിശ്വാസപരമായ ആചാരങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കാൻ നമ്മൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ആവശ്യപ്പെട്ടു. മാനവികതക്കു നേരെയുള്ള ആക്രമണമാണിതെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രതികരിച്ചു. ശ്രീലങ്കയിലെ രക്തരൂഷിത ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡച്ച് പ്രധാനമന്ത്രി മാർക് റുട്ടെ അനുശോചിച്ചു. ശ്രീലങ്കയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കാണിച്ച് ആസ്ട്രേലിയ അനുശോചന സന്ദേശം അയച്ചു.
വിനാശകരമായ ആക്രമണമെന്നാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പ്രതികരിച്ചത്. മാർച്ച് 15ന് സമാനമായ രീതിയിൽ ന്യൂസിലൻഡിലെ മുസ്ലിം പള്ളികൾക്കുനേരെ ആക്രമണമുണ്ടായിരുന്നു. ഹോളി കാത്തലിക് ചർച്ചും ആക്രമണത്തിൽ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു വേണ്ടിയും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കാനും പ്രാർഥിക്കുന്നതായും ചർച്ച് അധികൃതർ കൂട്ടിച്ചേർത്തു. നിന്ദ്യവും ക്രൂരവുമായ സംഭവമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.