ശ്രീലങ്കൻ മന്ത്രിസഭ: സുപ്രധാന വകുപ്പുകൾ രാജപക്സ കുടുംബത്തിന്
text_fieldsകൊളംബോ: ശ്രീലങ്കയിൽ സഹോദരങ്ങളെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ച് പ്രസിഡൻറ് ഗോടബയ രാജപക്സ 16 അംഗ ഇടക്കാല മന്ത്രിസഭ രൂപവത്കരിച്ചു. തന്ത്രപ്രധാന വകുപ്പുക ളായ പ്രതിരോധവും ധനകാര്യവും വ്യാപാരവും സഹോദരങ്ങളാണ് കൈകാര്യം ചെയ്യുക. പ്രധാനമ ന്ത്രി മഹിന്ദ രാജപക്സക്കാണ് പ്രതിരോധ-ധനകാര്യ വകുപ്പുകളുടെ ചുമതല. പ്രസിഡൻറി െൻറ മൂത്ത സഹോദരനായ ചമൽ രാജപക്സക്ക് വ്യാപാര, ഭക്ഷ്യസുരക്ഷ വകുപ്പുകളും നൽകി.
അതേസമയം, ന്യൂനപക്ഷ വിഭാഗത്തെ അന്യവത്കരിക്കില്ലെന്ന് കാണിക്കാൻ രണ്ടു തമിഴ് വിമതർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി. സഹമന്ത്രിമാരുടെ നിയമനം അടുത്തയാഴ്ചയുണ്ടാകുമെന്നും ഗോടബയ വ്യക്തമാക്കി. മുതിർന്ന മാർക്സിസ്റ്റ് നേതാവ് ദിനേഷ് ഗുണവർധനക്കാണ് വിദേശകാര്യ വകുപ്പിെൻറ ചുമതല. 2020 ആഗസ്റ്റിലാണ് പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അതുവരെ ഇടക്കാല സർക്കാർ ഭരിക്കും.
രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹളബുദ്ധരുടെ മാത്രം പിന്തുണയോടെയാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഗോടബയ സൂചിപ്പിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളോടും പിന്തുണക്കാൻ ആവശ്യപ്പെട്ടിരുന്നു. അവർ തയാറായില്ല. എന്നാൽ, താൻ എല്ലാവരുടെയും പ്രസിഡൻറായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സജിത് പ്രേമദാസ പ്രതിപക്ഷ നേതാവാകണമെന്ന്
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഗോടബയ രാജപക്സയോട് പരാജയപ്പെട്ട സജിത് പ്രേമദാസയെ പ്രതിപക്ഷനേതാവാക്കണമെന്ന് തമിഴ് സംഘടനകളുടെ സഖ്യമായ തമിഴ് നാഷനൽ അലയൻസ്(ടി.എൻ.എ). ഇവരുടെ വോട്ടുകൾ സജിത്തിനായിരുന്നു. മുൻ പ്രധാനമന്ത്രി െറനിൽ വിക്രമസിംെഗയെക്കാൾ പ്രതിപക്ഷ നേതാവാക്കാൻ തമിഴ്വിമതർക്ക് താൽപര്യം സജിത്തിനെയാണ്. ഗോടബയയുടെ വിജയത്തോടെ യുനൈറ്റഡ് നാഷനൽ പാർട്ടിക്കുള്ളിലെ (യു.എൻ.പി) ഭിന്നതയും മറനീക്കി.
വിക്രമസിംഗെയോട് പാർട്ടിയിലെ ചിലർ രാജി ആവശ്യപ്പെടുകയായിരുന്നു. വിക്രമസിംഗെക്ക് പകരം സജിത്തിനെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാൻ തീരുമാനിച്ചിരിക്കയാണ് യു.എൻ.പി നേതാക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.