വിവേകശൂന്യനായ മൂഢനാണ് ട്രംപെന്ന് െഎ.എസ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിവേക ശൂന്യനായ മൂഢനാണെന്നും ട്രംപിെൻറ ഭരണകാലം യു.എസിെൻറ തകർച്ചയുടെ തുടക്കമാണെന്നും െഎ.എസ്. ഭീകരസംഘം പുറത്തുവിട്ട 39 മിനിറ്റ് ദൈർഘ്യമുള്ള അറബിയിലുള്ള ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രസിഡൻറ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ട്രംപിനെ നേരിട്ട് പരാമർശിക്കുന്ന െഎ.എസിെൻറ പ്രസ്താവന.
സംഘത്തിെൻറ വക്താവ് അബൂ ഹസൻ അൽമുഹാജിർ എന്നയാളാണ് സന്ദേശമയച്ചത്. സിറിയയെയും ഇറാഖിനെയും ഇസ്ലാമിനെയും കുറിച്ച് ട്രംപിന് ഒന്നുമറിയില്ലെന്നും ഒാഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവരെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുന്ന ട്രംപിെൻറ ഉത്തരവിനെ കുറിച്ച് ഇതിൽ ഒന്നും പറയുന്നില്ല. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ െഎ.എസിനെ തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.