തടവുകാർക്ക് െഎക്യദാർഢ്യവുമായി ഫലസ്തീനിൽ പണിമുടക്ക്
text_fieldsജറൂസലം: ഇസ്രായേൽ ജയിലുകളിൽ നിരാഹാരം അനുഷ്ഠിക്കുന്ന 1500ഒാളം തടവുകാർക്ക് െഎക്യദാർഢ്യവുമായി ഫലസ്തീനിൽ പൊതുപണിമുടക്ക്. ഫതഹ് പാർട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്കിെന തുടർന്ന് വെസ്റ്റ്ബാങ്കിൽ സ്കൂളുകളും ബാങ്കുകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ -െപാതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. അനധികൃതമായി തടങ്കലിൽ വെക്കുക, ചികിത്സ സൗകര്യങ്ങൾ നൽകാതിരിക്കുക, കുടുംബാംഗങ്ങളെ കാണാൻ നിയന്ത്രണമേർപ്പെടുത്തുക തുടങ്ങിയ ഇസ്രായേൽ നടപടികൾ മൂലമാണ്ഫലസ്തീൻ തടവുകാർ കഴിഞ്ഞാഴ്ച മുതൽ ജയിലുകളിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.
ഇസ്രായേലിനെതിരായ രണ്ടാം ഇൻതിഫാദക്ക് നേതൃത്വം നൽകിയതിന് അഞ്ചു ജീവപര്യന്തങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഫതഹ് നേതാവ് മർവാൻ ബർഗൂതിയാണ് നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്. ഏതാണ്ട് 6500 ഫലസ്തീൻ തടവുകാർ ഇസ്രായേലിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.