തർക്കമൊഴിയാതെ വിശുദ്ധ ഭൂമി
text_fieldsറാമല്ല: മുസ്ലിം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങൾ ഒരുപോലെ വിശുദ്ധ ഭൂമിയായി ആദരിക്കുന്ന ജറൂസലം നഗരത്തെ സ്വതന്ത്രഭൂമിയായി നിലനിർത്താനുള്ള യു.എൻ തീരുമാനത്തെ 1948ലെ ആദ്യ യുദ്ധത്തോടെതന്നെ ഇസ്രായേൽ പൊളിച്ചിരുന്നു. നഗരത്തിെൻറ ഭൂരിപക്ഷം മേഖലകളും അന്ന് ഇസ്രായേൽ കൈയടക്കി.
കിഴക്കൻ ജറൂസലം പിന്നീട് ജോർഡെൻറ നിയന്ത്രണത്തിലായിരുന്നു. ഇതുകൂടി 1967ൽ പിടിച്ചെടുത്ത ഇസ്രായേൽ അവിഭക്ത ജറൂസലമിനെ തലസ്ഥാനമായും പിന്നീട് പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് ഫലസ്തീനികളെ ആട്ടിപ്പായിച്ചു.
മസ്ജിദുൽ അഖ്സ ഉൾപ്പെടുന്ന കിഴക്കൻ ജറൂസലം തങ്ങളുടെ തലസ്ഥാനമായി വിട്ടുകിട്ടണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.