പാകിസ്താനിൽ ചികിത്സ നൽകാനാവില്ല; വിദ്യാർഥികളോട് ചൈനയിൽ തുടരാൻ സ്ഥാനപതി
text_fieldsഇസ്ലാമാബാദ്: തങ്ങളെ എത്രയും വേഗം രാജ്യത്തേക്ക് കൊണ്ടു പോകണമെന്ന ചൈനയിലെ പാകിസ്താൻ വിദ്യാർഥികളുടെ അഭ്യർഥന തള ്ളി പാക് അധികൃതർ. പാകിസ്താനിൽ കൊറോണ ചികിത്സക്ക് സൗകര്യമില്ലെന്നും അതിനാൽ ചൈനയിലുള്ള വിദ്യാർഥികൾ അവിടെ തുടരണമ െന്നും ചൈനയിലെ പാക് സ്ഥാനപതി നഗ്മാനാ ഹാഷ്മി നിർദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യക്ക ാരായ 600ലേറെ പേരെ കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ, തങ്ങളെയും സ്വദേശത്തേക്ക് കൊണ്ടുപോകാൻ ചൈനയിലെ പാക് വിദ്യാർഥികൾ അഭ്യർഥിച്ചിരുന്നു.
ചൈനയിലാണ് കൊറോണ വൈറസ് ബാധ ചികിത്സിക്കാൻ ഏറ്റവും മെച്ചപ്പെട്ട സൗകര്യമുള്ളതെന്നും പാകിസ്താനിൽ ചികിത്സ ലഭ്യമല്ലെന്നും നഗ്മാനാ ഹാഷ്മി പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണത്തിന്‍റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
നിലവിലെ പ്രതിസന്ധി ഘട്ടം ഒരുമിച്ച് നേരിടുമെന്ന് ചൈനയിലെ പാക് പൗരന്മാർക്ക് ഉറപ്പുനൽകുകയാണ്. നിലവിൽ മേഖലയിൽ നിന്ന് ആരേയും പുറത്തുപോവാൻ അനുവദിക്കുന്നില്ല. നിയന്ത്രണങ്ങൾ നീക്കിയാൽ ഞങ്ങളാവും അവരുടെ അടുത്ത് ആദ്യമുണ്ടാവുക -നഗ്മാന ഹാഷ്മി പറഞ്ഞു.
ചൈനയിലുള്ള അഞ്ച് പാക് വിദ്യാർഥികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.