ഇറാഖിൽ അഭയാർഥി ക്യാമ്പിൽ ചാവേറാക്രമണം; 14 പേർ കൊല്ലപ്പെട്ടു
text_fieldsബഗ്ദാദ്: മധ്യ ഇറാഖിലെ അഭയാർഥി ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ സംഘർഷങ്ങളിൽ അഭയാർഥികളാക്കപ്പെട്ടവർ കഴിയുന്ന പടിഞ്ഞാറൻ റമാദിയിലെ ക്യാമ്പിലാണ് ഞായറാഴ്ച ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സിവിലിയന്മാരും ഉൾപ്പെടുമെന്ന് സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പിലെ ചെക്ക്പോയൻറിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് ക്യാമ്പ് അധികൃതർ അടച്ചുപൂട്ടി. ക്യാമ്പിൽ കഴിയുന്നവരെ കൂടുതൽ സുരക്ഷിതമായ റമാദിയിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇറാഖിൽ സിവിലിയന്മാർക്കു നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ െഎ.എസ് ആണെന്നാണ് കരുതപ്പെടുന്നത്.
റമാദിയും ഫല്ലൂജയും അടക്കമുള്ള പ്രദേശങ്ങൾ നേരത്തേതന്നെ ഇറാഖി സേനയുടെ നിയന്ത്രണത്തിലാണ്. എന്നാൽ, പടിഞ്ഞാറൻ അൻബാറിലെ ചില പ്രദേശങ്ങൾ ഇേപ്പാഴും െഎ.എസ് നിയന്ത്രണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.