സ്ഫോടനം നടത്തിയവർ കേരളത്തിലും എത്തിയിരുന്നു –ലങ്കൻ സൈനിക മേധാവി
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ സ്േഫാടന പരമ്പര നടത്തിയ ചില ചാവേറുകൾ കേരളത്തിലും കശ്മീരിലും ബംഗളൂരുവിലും എത്തിയിരുന്നുവെന്ന് ലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ. ഇന്ത്യയിൽ വന്നത് പരിശീലനത്തിനോ സമാന സംഘടനകളുമായി ബന്ധപ്പെടാനോ ആണെന്നും സ്ഫോടനത്തിന് രാജ്യാന്തര ബന്ധമുണ്ടെന്നും ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ചാവേറുകൾ ഇന്ത്യ സന്ദർശിച്ചതായ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആദ്യമായാണ് പുറത്തുവരുന്നത്. ഭീകരാക്രമണത്തിെൻറ സാധ്യത ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നേരേത്ത ലങ്കക്ക് കൈമാറിയിരുന്നു.
ഒരു വനിതയടക്കം ഒമ്പതു ചാവേറുകളാണ് മൂന്നു ചർച്ചുകളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഏപ്രിൽ 21ന് പൊട്ടിത്തെറിച്ചത്. 253 പേർ കൊല്ലപ്പെടുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനം നടത്തിയെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നവർ ഇന്ത്യയിലെത്തി മടങ്ങിയതിെൻറ വിവരങ്ങൾ ലങ്കക്ക് ലഭിച്ചിട്ടുണ്ട്. അവര്‍ കശ്മീര്‍, ബംഗളൂരു എന്നിവിടങ്ങളിലെത്തിയശേഷം കേരളത്തിലേക്കു പോന്നു. ഇതാണു തങ്ങളുടെ കൈവശമുള്ള വിവരം -മഹേഷ് സേനാനായകെ പറഞ്ഞു.
ചാവേറുകളായവർ ഏതുതരത്തിലുള്ള പ്രവർത്തനത്തിനാണ് ഇന്ത്യയിൽ പോയതെന്ന ചോദ്യത്തിന് അതേക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും എന്നാൽ ചിലതരം പരിശീലനങ്ങൾക്കും ലങ്കക്കു പുറത്തുള്ള സംഘടനകളുമായി ബന്ധം സ്ഥാപിക്കാനാണെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിരുെന്നങ്കിലും സംഭവത്തിനു പിന്നിൽ പ്രാദേശിക തീവ്രവാദി സംഘടനയായ നാഷനൽ തൗഹീദ് ജമാഅത്ത് (എൻ.ടി.െജ) ആണെന്നാണ് ലങ്കൻ സർക്കാറിെൻറ കണ്ടെത്തൽ. എൻ.ടി.െജയെ നിരോധിക്കുകയും സ്ഫോടനവുമായി ബന്ധപ്പെട്ട് 100ലേറെ പേരെ അറസ്റ്റ് െചയ്യുകയും ചെയ്തിട്ടുണ്ട്. സ്േഫാടന പരമ്പരക്കു പിന്നിൽ വിദേശ രാജ്യങ്ങളിലെ ചില സംഘടനകളുടെ നേതൃത്വവും നിർദേശവും ഉണ്ടായെന്നാണ് വിവരം.
അഭിപ്രായം പറയേണ്ടത് എൻ.െഎ.എ –ഡി.ജി.പി
തിരുവനന്തപുരം: ശ്രീലങ്കയിലെ ബോംബാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തില്‍ എത്തിയിരുന്നെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെയുടെ പ്രതികരണത്തിൽ അഭിപ്രായം പറയേണ്ടത് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ)യാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രാജ്യാന്തര ബന്ധമുള്ള തീവ്രവാദ കേസില്‍ അന്വേഷണം നടത്തുന്നത് എൻ.െഎ.എയാണ്. അത്തരമൊരു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കേരള പൊലീസിന് കഴിയില്ല. അതു ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.