അയോഗ്യത: നവാസ് ശരീഫ് സമർപ്പിച്ച ഹരജി സുപ്രികോടതി തള്ളി
text_fieldsഇസ്ലാമാബാദ്: പാനമ േപപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ അയോഗ്യനാക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജൂൈല 28ലെ സുപ്രീംകോടതി വിധി ചോദ്യംചെയ്ത് ശരീഫും മക്കളായ മർയം, ഹസൻ, ഹുസൈൻ എന്നിവരും ധനകാര്യമന്ത്രി ഇഷ്ക് ദാറും വെവ്വേറെ ഹരജികളാണ് സമർപ്പിച്ചത്.
ജസ്റ്റിസ് ആസിഫ് സെയ്ദ് ഖോസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് നവാസ് ശരീഫിെൻറ പുനഃപരിശോധന ഹരജി പരിഗണിച്ചത്. ശരീഫിനെ അയോഗ്യനാക്കിയ അതേ അഞ്ചംഗ ബെഞ്ച് തന്നെയാണിത്. തിങ്കളാഴ്ചയാണ് ഹരജി പരിഗണിക്കാനെടുത്തത്.
പുനഃപരിശോധന ഹരജി തള്ളുകയാണെന്ന് വ്യക്തമാക്കിയ കോടതി ഇതിെൻറ കാരണം പിന്നീട് അറിയിക്കുമെന്നും അറിയിച്ചു. അതേസമയം, അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ശരീഫിെൻറ പാർട്ടി വിജയിച്ചാൽ രാഷ്ട്രീയത്തിൽ ആജീവനാന്ത വിലക്കേർപ്പെടുത്തിയ കോടതിവിധിക്കെതിരെ ശരീഫിന് ഭരണഘടന ഭേഗഗതി കൊണ്ടുവരാൻ അധികാരമുണ്ട്.
അങ്ങനെ സംഭവിച്ചാൽ കുറഞ്ഞകാലത്തേക്കു മാത്രമായി വിലക്ക് ചുരുക്കാം. കോടതിയിൽ ശരീഫിനുവേണ്ടി അഡ്വ. സൽമാൻ അക്രം രാജയാണ് ഹാജരായത്. ഒരിക്കലും കൈപ്പറ്റാത്ത ശമ്പളത്തിെൻറ വിവരങ്ങൾ ശരീഫിന് കോടതിയിൽ ബോധിപ്പിക്കാൻ കഴിയില്ലെന്നും ഇത് അയോഗ്യനാക്കാനുള്ള മതിയായ കാരണമല്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോടതി ഇൗ വാദം അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.