നവാസ് ശരീഫിനെതിരായ പനാമ അഴിമതിക്കേസിൽ ഇന്ന് വിധി
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബാംഗങ്ങൾക്കുമെതിരായ പാനമ അഴിമതിക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ശരീഫിെൻറ ഭാവി രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന കേസിൽ രാവിലെ 11.30നാണ് ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
1990കളിൽ ഷെരീഫ് നടത്തിയ അഴിമതിക്കഥകളാണ് പനാമ രേഖകളിലൂടെ പുറത്തു വന്നത്. രണ്ടുതവണ പ്രധാനമന്ത്രി പദം വഹിച്ച കാലത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി ലണ്ടനിൽ സമ്പത്ത് വാങ്ങിക്കൂട്ടിയെന്ന് അഴിമതി ആരോപണത്തിൽ പറയുന്നു. നാല് ആഡംബര ഫ്ലാറ്റുകളും ലണ്ടനിൽ ശരീഫിനുണ്ട്.
ശരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാൻ നൽകിയ പരാതിയിലാണ് വിധി വരുന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
പരാതിയെ തുടർന്ന് ശരീഫിെൻറ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിക്കാൻ കഴിഞ്ഞ െമയിൽ സുപ്രീംകോടതി സംയുക്ത അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം പത്തിന് സമിതി 10 വാല്യങ്ങളുള്ള റിപ്പേർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ശരീഫിെൻറ മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവെച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആരോപണങ്ങള്‍ തെളിയുകയോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശരീഫിനെ കോടതി അയോഗ്യനാക്കുകയോ ചെയ്താൽ പുതിയ പ്രധാനമന്ത്രിയെ നിയമിക്കുകയോ അല്ലെങ്കിൽ പാർലമെന്‍റ് പിരിച്ചുവിട്ട് ഉപതെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യേണ്ടിവരും.
നിലവിലെ സാഹചര്യത്തിൽ നവാസിനെ പകരം ഭാര്യ കൽസൂം നവാസോ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ശരീഫോ പ്രധാനമന്ത്രിയായേക്കും. കൂടാതെ പാകിസ്താനിൽ വീണ്ടുമൊരു സൈനിക അട്ടിമറിക്കും രാഷ്ട്രീയ നിരീക്ഷകർ സാധ്യത കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.