Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരവാദം ഇല്ലാതാക്കാൻ...

ഭീകരവാദം ഇല്ലാതാക്കാൻ ഇന്ത്യക്കൊപ്പമെന്ന്​ ഇറാൻ

text_fields
bookmark_border
sayyid-23
cancel

ന്യൂഡൽഹി: ഭീകരവാദം ഇല്ലാതാക്കാൻ ഇന്ത്യക്കൊപ്പം ചേർന്ന്​ പ്രവർത്തിക്കുമെന്ന്​ ഇറാൻ. വിദേശകാര്യമന്ത്രി സുഷ മാ സ്വരാജുമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ്​ അബ്ബാസ്​ ആർഗാചി നടത്തിയ കൂടികാഴ്​ചക്ക്​ ശേഷം ട്വിറ്റർ പോസ്​ റ്റിലുടെയാണ്​ ഒന്നിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ച വിവരം ഇറാൻ അറിയിച്ചത്​.

ഇന്ത്യയും ഇറാനും ​തീവ്രവാദി ആക്രമണങ്ങളുടെ ദുരിതം അനുഭവിക്കുകയാണ്​. ഇന്ന്​ സുഷമാ സ്വരാജുമായുള്ള കൂടികാഴ്​ചക്ക്​ ശേഷം തീവ്രവാദത്തിനെതിരെ ഒരുമിച്ച്​ പോരാടാൻ തീരുമാനിച്ചു. സഹിച്ചത്​ മതിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ത്രിദിന ബൾഗേറിയൻ സന്ദർശനത്തിനിടെയാണ്​ സുഷമ സയ്യിദ്​ അബ്ബാസുമായി കൂടികാഴ്​ച നടത്തിയത്​. ഫെബ്രുവരി 13ന്​​ ഇറാനിൽ പാകിസ്​താനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത്​ ഭീകരാക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ 27 പേർ​ െകാല്ലപ്പെട്ടിരുന്നു. കശ്​മീരിൽ പുൽവാമയിൽ നടന്ന ചാവേർ ബോംബ്​ സ്​ഫോടനത്തിൽ 40 പേർ സി.ആർ.പി.എഫ്​ സൈനികർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranSushma Swarajworld newsPulwama Attack
News Summary - Sushma Swaraj makes Tehran Stopover as Pakistan-India news
Next Story