ഭീകരത മനുഷ്യാവകാശത്തിെൻറ ശത്രു –സുഷമ സ്വരാജ്
text_fieldsബെയ്ജിങ്: ഭീകരത മനുഷ്യാവകാശത്തിെൻറ ശത്രുവാണെന്നും അതിന് പിന്തുണയും ധനസഹായവും ചെയ്യുന്ന രാജ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം അതിനെതിരായ പോരാട്ടമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഷാങ്ഹായ് സഹകരണ സമിതി അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കവേയാണ് സുഷമ പാകിസ്താനെ പരോക്ഷമായി വിമർശിച്ചത്. ആഗോള ഭീകരതയെ സംരക്ഷിക്കുന്നവർക്കെതിരായ പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിെൻറ പരാമർശത്തിന് അദ്ദേഹത്തിെൻറ സാന്നിധ്യത്തിലായിരുന്നു സുഷമയുടെ മറുപടി.
േലാകം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനം ഭീകരതയാണെന്നും അതിനെ നേരിടാൻ ശക്തമായ സുരക്ഷ സംവിധാനം ഒരുക്കണമെന്നുമായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ ആഹ്വാനം. എന്നാൽ, അതിർത്തികൾ കൊണ്ടുമാത്രം ഭീകരരെ തടയാനാകില്ലെന്ന് സുഷമ ചൂണ്ടിക്കാട്ടി. അവരെ പ്രോൽസാഹിപ്പിക്കുകയും ഇത്തരം സംഘങ്ങൾക്ക് താവളമൊരുക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി വേണം. ഇതിന് പരസ്പര ഭിന്നത പരിഹരിക്കുകയും ഒന്നിക്കുകയുമാണ് വേണ്ടത്. അന്താരാഷ്ട്ര ഭീകരതയുമായി ബന്ധപ്പെട്ട സമഗ്ര കൺ
വെൻഷനുവേണ്ടി രണ്ട് ദശാബ്ദങ്ങൾക്കുമുേമ്പ െഎക്യരാഷ്ട്രസഭയിൽ ഇന്ത്യ ശബ്ദമുയർത്തിയ കാര്യം സുഷമ ഒാർമിപ്പിച്ചു.
അഫ്ഗാനിസ്താെൻറ സുരക്ഷ മേഖലയുടെ സുരക്ഷക്ക് അനിവാര്യമാണ്. അഫ്ഗാൻ ഭരണഘടനക്കകത്തുനിന്നുകൊണ്ടുള്ള രാഷ്ട്രീയ സംവാദത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. ഇതിനായി അഫ്ഗാെൻറ നിയന്ത്രണത്തിലുള്ളതും അവരുടെ നേതൃത്വത്തിലുള്ളതുമായ പരിഹാര നടപടി വേണം. യു.എൻ രക്ഷാസമിതിയുടെ നവീകരണവും സുഷമ സമ്മേളനത്തിൽ ഉന്നയിച്ചു. നമ്മുടെ കാലത്തെ സുരക്ഷ വെല്ലുവിളി ഏറ്റെടുക്കാൻ രക്ഷാസമിതിക്ക് കഴിയുന്നില്ലെന്നും സമിതിയുടെ നവീകരണത്തിന് ഇന്ത്യ ഏറെക്കാലമായി ശബ്ദമുയർത്തുകയാണെന്നും അവർ പറഞ്ഞു.
പരസ്പര വിശ്വാസം ബലപ്പെടുത്താൻ ഇന്ത്യ അന്താരാഷ്ട്ര സമൂഹവുമായി കൈകോർക്കുകയാണ്. അന്താരാഷ്ട്ര ഉത്തര- ദക്ഷിണ ഗതാഗത ഇടനാഴി, ചബഹാർ തുറമുഖ വികസനം, ആഷാഗാബാത് കരാർ, ഇന്ത്യ- മ്യാന്മർ- തായ്ലാൻഡ് ഹൈവേ പദ്ധതി, ബംഗ്ലാദേശ്- ഭൂട്ടാൻ- ഇന്ത്യ- നേപ്പാൾ സഹകരണ സംരംഭം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളായി സുഷമ ചൂണ്ടിക്കാട്ടി. കാബൂൾ, കാന്തഹാർ, ന്യൂഡൽഹി, മുംബൈ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വ്യോമയാന ഇടനാഴി കഴിഞ്ഞവർഷം തുടങ്ങിയതായും അവർ പറഞ്ഞു.
ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ യോഗത്തിൽ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.