കാട്ടുതീ പരക്കുന്നു; ഭീതിമുനയിൽ സിഡ്നി നഗരം
text_fieldsസിഡ്നി: വീശിയടിക്കുന്ന കാറ്റിനൊപ്പം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന കാട്ടുതീ ആസ്ട്രേലിയൻ നഗരമായ സിഡ്നിയുടെ ഉറക്കംകെടുത്തുന്നു. സിഡ്നി നഗരം പുകയിൽ മുങ്ങിയതോടെ വെള്ളിയാഴ്ച പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. അവധിദിനങ്ങളിൽ നടത്താൻ നിശ്ചയിച്ച വിനോദങ്ങളും റദ്ദാക്കി. 100 കണക്കിന് വീടുകൾ ഇതിനകം ചാമ്പലാക്കിയ അഗ്നിയിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
നവംബർ ആദ്യത്തിൽ തുടങ്ങിയ അഗ്നിബാധ ഇനിയും നിയന്ത്രണവിധേയമായില്ലെന്നു മാത്രമല്ല, കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയുമാണ്. 3,35,000 ഹെക്ടർ ഭൂമി ഇതിനകം ചാമ്പലായതായാണ് കണക്ക്. 2009ലാണ് രാജ്യത്ത് ഏറ്റവും വലിയ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 173 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.