സിറിയയിൽ വെടിനിർത്തൽ ലംഘിച്ച് ബശ്ശാർ സേന; ബോംബിങ്ങിൽ 29 മരണം
text_fieldsഡമസ്കസ്: സിറിയയിൽ സർക്കാർ സേന ഉപരോധം തുടരുന്ന കിഴക്കൻ ഗൂഥയിൽ വെടിനിർത്തൽ ലംഘിച്ച് വീണ്ടും ബോംബാക്രമണം. കഴിഞ്ഞ ദിവസം ചേർന്ന യു.എൻ രക്ഷാസമിതി ഒരുമാസത്തേക്ക് വെടിനിർത്തലിന് തീരുമാനമെടുത്ത് ഏറെ കഴിയുംമുമ്പാണ് വിമതനിയന്ത്രണത്തിലുള്ള പട്ടണത്തിൽ ബശ്ശാർ സേന വീണ്ടും ആക്രമണം നടത്തിയത്. 29 പേർ മരിച്ചതായാണ് പ്രാഥമിക വിവരം.
ഇതോടെ പട്ടണത്തിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കവിഞ്ഞു. തലസ്ഥാന നഗരമായ ഡമസ്കസിനു സമീപമുള്ള പട്ടണം ഒരു വർഷത്തിലേറെയായി വിമത നിയന്ത്രണത്തിലാണ്. പ്രസിഡൻറ് ബശ്ശാറുൽ അസദിന് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ഗൂഥ എങ്ങനെയും തിരിച്ചുപിടിച്ച് മേഖലയിൽ അധികാരം സുഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിവസങ്ങളായി കനത്ത ബോംബാക്രമണം തുടരുന്നത്.
അതിനിടെ, ഗൂഥയിലെ ഷിഫൂനീഹിൽ സർക്കാർ സേന േക്ലാറിൻ ബോംബ് ഉപേയാഗിച്ചെന്ന ആരോപണമുണ്ട്. സംഭവത്തിൽ പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോക്ടർമാരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൂഥയിൽ സർക്കാർ സേന നടത്തിയ ബോംബാക്രമണത്തിൽ പരിക്കേറ്റ ബാലൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.