സിറിയയിലെ ഗുഥയിൽ അഞ്ച് മണിക്കൂർ വെടിനിർത്തലിന് പുടിെൻറ ഉത്തരവ്
text_fieldsഡമാസ്കസ്: സർക്കാർ സേനയും വിമതരും തമ്മിൽ കനത്ത പോരാട്ടം നടക്കുന്ന സിറയയിലെ ഗുഥയിൽ അഞ്ച് മണിക്കുർ വെടിനിർത്തലിന് റഷ്യൻ പ്രസിഡിൻറ് വ്ളാഡമിർ പുടിൻ ഉത്തരവിട്ടു. ചൊവ്വാഴ്ച മുതൽ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് റഷ്യ അറിയിച്ചു.
സാധാരണ ജനങ്ങൾക്ക് പ്രശ്നബാധിത മേഖലയിൽ നിന്ന് മാറാനും പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കാനുമാണ് വെടിനിർത്തൽ. പ്രാദേശിക സമയം ഒമ്പത് മണി മുതൽ 2 മണിവരെയാണ് വെടിനിർത്തൽ ഉണ്ടാവുകയെന്ന് റഷ്യൻ അഭ്യന്തരമന്ത്രാലയം അറിയിച്ചു. സാധാരണ പൗരൻമാർക്ക് പ്രശ്നബാധിത മേഖലകളിൽ നിന്ന് രക്ഷപ്പെടാൻ റെഡ് ക്രസൻറ് സഹായിക്കുമെന്നും അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഏകദേശം 393,000 സിവിലിയൻസ് പ്രശ്നബാധിത മേഖലയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മേഖലയിൽ സിറിയൻ സർക്കാർ റഷ്യയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.