ബശ്ശാർ അൽഅസദ് ഭീകരൻ തന്നെ –ഉർദുഗാൻ
text_fieldsതൂനിസ് (തുനീഷ്യ): സിറിയൻ പ്രസിഡൻറ് ഭീകരൻ തന്നെയാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഉത്തരാഫ്രിക്കൻ രാജ്യമായ തുനീഷ്യയിൽവെച്ചാണ് ഉർദുഗാൻ ബശാർ അൽഅസദിനെതിരെ ആഞ്ഞടിച്ചത്. ഭരണകൂട ഭീകരത സംഘടിപ്പിച്ച ഭീകരനാണ് അസദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ തുനീഷ്യൻ പ്രസിഡൻറ് മുഹമ്മദ് ബാജി അസ്സബ്സിയുമായി ഉർദുഗാൻ ചർച്ച നടത്തി. പ്രതിരോധം, വ്യാപാരം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട് നാല് സുപ്രധാന കരാറുകളിൽ തുർക്കിയും തുനീഷ്യയും ഒപ്പുവെച്ചു. ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് നടപടി തുർക്കിയും തുനീഷ്യയും അംഗീകരിക്കുന്നില്ലെന്ന് അസ്സബ്സിയുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ഉർദുഗാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.