സിറിയ: മനുഷ്യ ദുരന്തത്തെക്കുറിച്ച് യു.എന്‍ മുന്നറിയിപ്പ്
text_fieldsഡമസ്കസ്: സിറിയയില്‍ ഉപരോധത്താല്‍ വലയുന്ന നാലു നഗരങ്ങളില്‍ വന്‍ മനുഷ്യ ദുരന്ത മുന്നറിയിപ്പുമായി മുതിര്‍ന്ന യു.എന്‍ ഉദ്യോഗസ്ഥന്‍. ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 60,000ത്തോളം പേര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സബദാനി, മദായ, ഫൂഅ, കിഫ്റയ എന്നീ നഗരങ്ങളിലെ സ്ഥിതിഗതികള്‍ ആണ് ദിനമേറുന്തോറും ഗുരുതരമായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഡമസ്കസ് പ്രവിശ്യയില്‍പെട്ട സബദാനി, മദായ എന്നീ നഗരങ്ങള്‍ സര്‍ക്കാര്‍ സൈന്യത്തിന്‍െറയും ഫൂഅയും കിഫ്റയയും വിമതരുടെയും നിയന്ത്രണത്തിലാണ്.
നിത്യേനയുള്ള അക്രമസംഭവങ്ങള്‍ക്കിടെ കടുത്ത പോഷകാഹാരക്കുറവും ശരിയായ വൈദ്യ പരിചരണത്തിന്‍െറ അഭാവവും ചേര്‍ന്ന് പതിനായിരക്കണക്കിന് നിരപരാധികളുടെ ജീവിതം നരകതുല്യമായിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗത്തിന്‍െറ സിറിയന്‍ കോഓഡിനേറ്റര്‍ അലി അല്‍സത്താരി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആളുകളുടെ അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ഇനിയും അധികം കാത്തിരിക്കാനാവില്ല. കഴിഞ്ഞ നവംബറിലാണ് യു.എന്നിന്‍െറ സഹായം ഇവിടെയത്തെിയത്. ഇത് വെറും 40,000ത്തോളം പേര്‍ക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. എന്നാല്‍, ഒരു കോടിയോളം പേരാണ് ദുരിതത്തില്‍ ഉഴറുന്നതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.