തുർക്കി–സിറിയ അതിർത്തിയിൽനിന്ന് പിൻവാങ്ങും –കുർദ് സൈന്യം
text_fieldsഡമസ്കസ്: തുർക്കി-സിറിയ അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് ക ുർദിഷ് ൈസെന്യം. യു.എസിെൻറ മാധ്യസ്ഥ്യത്തിൽ നടന്ന വെടിനിർത്തൽ കരാറിനെ തുടർന്നാണി ത്.
വടക്കൻ സിറിയയിലെ നഗരങ്ങളിൽ കുടുങ്ങിപ്പോയ കുർദ് സൈനികരെയും തദ്ദേശവാസികളെയും മാറ്റിപ്പാർപ്പിക്കാൻ തുർക്കി അനുമതി നൽകിയിരുന്നു.
അതിർത്തി നഗരമായ റാസ് അൽ ഐനിൽനിന്ന് ഒഴിപ്പിക്കൽ തുടങ്ങിയതായി കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് മുതിർന്ന ഉദ്യോഗസ്ഥൻ റെദൂർ ഖലീൽ അറിയിച്ചു.
യു.എസ് വൈസ് പ്രസിഡൻറ് മൈക്പെൻസും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് അതിർത്തിയിൽ അഞ്ചുദിവസത്തെ വെടിനിർത്തലിന് ധാരണയിലെത്തിയത്.
ധാരണപ്രകാരം അതിർത്തിയിൽനിന്ന് പിൻവാങ്ങാൻ കുർദിഷ് സൈന്യത്തിന് തുർക്കി 120 മണിക്കൂർസമയം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.