സിവിലിയന്മാര്‍ക്കു നേരെ രാസായുധ പ്രയോഗം സിറിയന്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍
text_fieldsയുനൈറ്റഡ് നാഷന്‍സ്: സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ ബശ്ശാര്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്. യു.എന്‍ അന്വേഷണ സമിതിയും ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സും(OPCW) സംയുക്തമായാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് രക്ഷാസമിതിക്ക് കൈമാറിയത്. 2015 മാര്‍ച്ച് 16ന് ഇദ്ലിബ് പ്രവിശ്യയിലെ ഖുമീനാസ് ഗ്രാമത്തില്‍ മാരകമായ രാസായുധം പ്രയോഗിച്ചതിന്‍െറ ഉത്തരവാദിത്തം സിറിയന്‍ സൈന്യത്തിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2015 മാര്‍ച്ചില്‍ ഇദ്ലിബിലെ തന്നെ ബിന്നിശിലും 2014 ഏപ്രിലില്‍ ഹമാ പ്രവിശ്യയിലെ കഫ്ര്‍ സിതായിലും രാസായുധം പ്രയോഗിച്ചത് ആരാണെന്ന് കണ്ടത്തൊന്‍ അന്വേഷണ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. കമ്മിറ്റിയുടെ നാലാമത്തെയും അവസാനത്തെയും റിപ്പോര്‍ട്ടാണിത്. 2014 ലും 2015ലും രണ്ടു തവണ രാസായുധം പ്രയോഗിച്ചതായി യു.എന്‍ നേതൃത്വത്തിലുള്ള അന്വേഷണസമിതി കണ്ടത്തെിയിരുന്നു.
രണഭൂമിയില്‍ ഐ.എസ് ഉപയോഗിക്കുന്ന മസ്റ്റാഡ് വാതകം ആയിരുന്നു അത്. ഒമ്പത് തവണ സിറിയയില്‍ രാസായുധം പ്രയോഗിച്ചതെന്ന് ആരോപണം. അതിന്‍െറ അന്വേഷണം തുടരുകയാണ്. അതില്‍ മൂന്നെണ്ണം സിറിയന്‍ സൈന്യവും ഒന്ന് ഐ.എസുമാണെന്ന് നിഗമനത്തിലാണ് സമിതി. ഒക്ടോബര്‍ 31ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
1997ലെ കെമിക്കല്‍ വെപ്പണ്‍ കണ്‍വെന്‍ഷന്‍ പ്രകാരം മനുഷ്യശരീരത്തില്‍ മാരകമായ ഭവിഷ്യത്തുകളുണ്ടാക്കുന്ന ക്ളോറിന്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉപയോഗം നിരോധിച്ചതാണ്. 2013ലാണ് സിറിയ കണ്‍വെന്‍ഷന്‍െറ ഭാഗമായത്. സിറിയന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ സിറിയയിലെ രാസായുധം പ്രയോഗിക്കുന്നവര്‍ക്ക് ഉപരോധം നടപ്പാക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. 2016ല്‍ വിമതര്‍ക്കെതിരെയും സൈന്യം രാസായുധം പ്രയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു.
ഇക്കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ബശ്ശാര്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.