സിറിയ: അസ്താനയിലെ ചർച്ച അവസാനിച്ചു
text_fieldsഡമസ്കസ്: സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതിന് കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ നടത്തിയ ചർച്ച അവസാനിച്ചു. സുപ്രധാന തീരുമാനങ്ങളൊന്നും ഇല്ലാതെയാണ് ചർച്ച അവസാനിച്ചതെന്നും അതേസമയം വെടിനിർത്തൽ സംബന്ധിച്ച്അനുകൂലമായ ചർച്ച നടന്നതായുമാണ് െഎക്യ രാഷ്ട്ര സഭ കഴിഞ്ഞ ദിവസം അറിയിച്ചത്.
മാർച്ചിൽ നടത്തുന്ന അഞ്ചാം വട്ട ചർച്ചക്കായി വ്യക്തമായ അജണ്ട അസ്താനയിൽ നിർണയിച്ചതായി സിറിയൻ വിഷയത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്ന യു.എൻ പ്രതിനിധി സ്റ്റഫൻ ഡി മിസ്തുറ പറഞ്ഞു. പാർപ്പിട വിഷയം, ഭരണ നിർവഹണം, ഭരണഘടന, തെരഞ്ഞെടുപ്പ്, ഭീകരവിരുദ്ധ നീക്കം തുടങ്ങിയ വിഷയങ്ങൾ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്ന്സിറിയൻ സർക്കാരും വിമതരും സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുര്‍ക്കി, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ മുന്‍കൈയെടുത്താണ് ചര്‍ച്ചക്ക് സാഹചര്യമെരുക്കിയത്. സമാധാന ചർച്ചകൾക്കിടയിലും വിമത നിയന്ത്രണ മേഖലകളിൽ സിറിയൻ സൈന്യം വ്യോമാക്രമണം തുടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.