അലപ്പൊ ആക്രമണം: ഒഴിപ്പിക്കലിന് തടസം ഇറാനെന്ന് വിമതർ
text_fieldsഡമസ്കസ്: സിറിയൻ സൈന്യത്തിെൻറയും സഖ്യകക്ഷികളുടെ ആക്രമണം രൂക്ഷമായ അലപ്പോയിൽ ഒഴിപ്പിക്കലിന് തടസം നിൽക്കുന്നത് ഇറാനാണെന്ന് വിമതർ. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നിൽക്കുന്നത് ഇറാനും ശിയാ അനുകൂല സായുധ സംഘടനകളുമാണെന്നും റഷ്യ കരാറിനോട് പ്രതിപദ്ധത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സിറിയയിലെ മുതിർന്ന വിമത വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച 3000 ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ഇതിനിടെ ചില ഗ്രൂപ്പുകൾ 800 പേരെ തിരിച്ചയക്കുകയും ഒഴിപ്പിക്കൽ നിർത്തിവെക്കുകയും ചെയ്തു. ആയിരത്തോളം പേര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തടഞ്ഞ്, ആളുകളോട് വാഹനങ്ങളില്‍നിന്നും പുറത്തിറങ്ങാന്‍ അവർ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡില്‍ കമിഴ്ന്നുകിടക്കാന്‍ കല്‍പിച്ചതായും കൈകള്‍ വിലങ്ങുകൊണ്ട് ബന്ധിച്ചശേഷം നാലുപേരെ വെടിവെച്ച് കൊന്നതായും വിമതർ വ്യക്തമാക്കി.
ചില സൈനികര്‍ സിവിലിയന്മാരില്‍നിന്നും പണം അപഹരിക്കുകയും ചെയ്തതായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം സഞ്ചരിച്ച അല്‍ജസീറ റിപ്പോര്‍ട്ടർ പറഞ്ഞിരുന്നു. ജബ്ഹത് ഫതഹ് അല്‍ ശാമിന്‍െറയും ഇതര സായുധവിമതരുടെയും നിയന്ത്രണത്തിലുള്ള ഇദ് ലിബ് നഗരത്തിലേക്കാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരെ കൊണ്ടുപോവുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ സഞ്ചരിച്ചുവേണം ഇദ് ലിബില്‍ എത്താന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.