സിറിയക്ക് അടിയന്തര സഹായമായി 15 കോടി ഡോളർ വേണം –യു.എൻ
text_fieldsഡമസ്കസ്: സംഘർഷം തുടരുന്ന സിറിയയിൽ ദുരിതമനുഭവിക്കുന്ന ഏഴു ലക്ഷത്തിലധികം പേരെ സഹായിക്കാൻ അടിയന്തരമായി 15 കോടി ഡോളർ വേണമെന്ന് െഎക്യരാഷ്ട്രസഭയുടെ സിറിയ കോഒാഡിനേറ്റർ അലി അൽസഅ്ത്താരി. തലസ്ഥാന നഗരിക്ക് സമീപം സർക്കാർ സൈന്യവും വടക്കൻ സിറിയയിൽ തുർക്കി നേതൃത്വത്തിലും നടക്കുന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്.
കിഴക്കൻ ഗൂതയിൽ 80,000 പേർ അഭയാർഥികളായിട്ടുണ്ട്. വടക്കൻ നഗരമായ അഫ്രീൻ തുർക്കി സൈന്യം പിടിച്ചതിനെ തുടർന്ന് രിഫാത്തിൽ 1,80,000 പേരും അഭയാർഥികളാണ്. സിറിയയിലേക്ക് പലഭാഗത്തുനിന്നും സഹായം വരുന്നുണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലെന്നും അലി അൽസഅ്ത്താരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.