സിറിയ: വിമതകേന്ദ്രങ്ങളില്‍ ബോംബാക്രമണം തുടരുന്നു
text_fieldsഡമസ്കസ്: രാജ്യവ്യാപക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷവും സിറിയന്‍ തലസ്ഥാനമായ ഡമസ്കസിനു സമീപം സൈന്യം ആക്രമണം തുടരുന്നു. ഭീകരസംഘടനയായ അല്‍ഖാഇദയുമായി ബന്ധമുള്ളവരെ തുരത്താനാണ് ആക്രമണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബറാദ താഴ്വരയിലാണ് ശനിയാഴ്ച മുതല്‍ സൈന്യം ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് ഇവിടെനിന്ന് ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണ്.കഴിഞ്ഞയാഴ്ചയാണ് റഷ്യയും തുര്‍ക്കിയും ഇടനിലക്കാരായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ രാജ്യവ്യാപക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. എന്നാല്‍, ഭീകരസംഘടനകള്‍ക്കു നേരെയുള്ള ആക്രമണം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സിറിയയിലെ സാഹചര്യത്തിന് ശാശ്വത പരിഹാരം തേടി കിര്‍ഗിസ്താനില്‍ ഈയാഴ്ച അവസാനം വിമതരും സര്‍ക്കാറും ചര്‍ച്ച നടത്തും. ചര്‍ച്ചക്ക് സിറിയക്കൊപ്പം നില്‍ക്കുന്ന റഷ്യയും വിമതപക്ഷത്ത് നില്‍ക്കുന്ന തുര്‍ക്കിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.