ഡമസ്കസിൽ വിമതരും സർക്കാർ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ
text_fieldsഡമസ്കസ്: ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിൽ ഒരു ഇടവേളക്കുശേഷം വിമതരും സർക്കാർ സേനയും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ. തലസ്ഥാനമായ ഡമസ്കസിലെ സർക്കാർ നിയന്ത്രിത പ്രദേശത്ത് വിമതർ ആദ്യം ആക്രമണം നടത്തുകയായിരുന്നു. പ്രദേശം മോചിപ്പിച്ചതായി വിമതർ അവകാശപ്പെട്ടിട്ടുണ്ട്.
എന്നാൽ, അർധരാത്രിയിൽ കിടങ്ങുകൾ വഴി ആക്രമണം നടത്തിയ വിമതർക്കെതിരെ കനത്ത തിരിച്ചടി നൽകുന്നതായി സിറിയൻ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ട വാർത്തയിൽ പറയുന്നു. ആക്രമണത്തിന് തിരിച്ചടിയെന്നോണം വിമത നിയന്ത്രിത പ്രദേശങ്ങളിൽ വ്യോമാക്രമണം നടക്കുന്നതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംവിധാനവും വെളിപ്പെടുത്തി.
ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല. വ്യോമാക്രമണങ്ങൾ നടത്തിയത് റഷ്യൻ വിമാനങ്ങളാണെന്ന് സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.