ബോംബറുകളുടെ കണ്ണില്‍നിന്ന് മറഞ്ഞ് ഒരു കളിയിടം
text_fieldsഡമസ്കസ്: എന്‍െറ മാതാവ് കൂട്ടുകാര്‍ക്കൊപ്പം എന്നെ തെരുവില്‍ കളിക്കാന്‍ അനുവദിക്കില്ല. അണ്ടര്‍ഗ്രൗണ്ടില്‍ ഇങ്ങനെ ഒരു കളിക്കളം ഉണ്ടെന്ന് അറിഞ്ഞതുമുതല്‍ അവര്‍ എന്നെ ഇങ്ങോട്ടാണ് വിടുന്നത് -കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തലക്ക് മുകളില്‍ തീമഴപെയ്യുന്ന സിറിയന്‍ ബാല്യത്തിന്‍െറ പ്രതിനിധിയായ പത്തുവയസ്സുകാരന്‍ അബ്ദുല്‍ അസീസിന്‍െറ വാക്കുകളാണിത്. അസീസ് പറയുന്നതുപോലെ അവരിപ്പോള്‍ യുദ്ധവിമാനങ്ങളുടെ കണ്ണില്‍നിന്ന് മറഞ്ഞുനില്‍ക്കുന്ന ഒരിടത്താണ്. ‘ലാന്‍ഡ് ഓഫ്
ചൈല്‍ഡ്ഹുഡ്’ എന്ന് പേരിട്ടിരിക്കുന്ന ഭൂമിക്കടിയിലെ ഈ കളിക്കളം സിറിയന്‍ കുരുന്നുകള്‍ക്ക് സ്വര്‍ഗം പോലെയാണിന്ന്. അബ്ദുല്‍ അസീസിന്‍െറ പിതാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇങ്ങനെ യുദ്ധം കുട്ടിക്കാലത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയ ആയിരക്കണക്കിന് കുരുന്നുകള്‍ സിറിയയിലുണ്ട്. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചിലര്‍. ഒരു ആര്‍ക്കിടെക്ട് വിദ്യാര്‍ഥി നേതൃത്വം കൊടുക്കുന്ന വളന്‍റിയര്‍മാര്‍ ഭൂഗര്‍ഭ കളിക്കളം എന്ന ആശയം യാഥാര്‍ഥ്യമാക്കി. കരുതുന്നതുപോലെ അത്ര ചെറിയ സംരംഭമല്ല ഇത്.
വര്‍ണാഭമായ ചുവരുകളും തറകളും ഒരു ഹൈടെക് കളിയിടത്തെ വെല്ലുന്നതാണ്. വിവിധങ്ങളായ കളിപ്പാട്ടങ്ങളും കളികളും ആണ് കുട്ടികള്‍ക്കായി അവര്‍ ഒരുക്കിയിരിക്കുന്നത്. മണ്‍ തുരങ്കത്തിലൂടെ കടന്നത്തെുമ്പോള്‍ ചുമരില്‍ ഘടിപ്പിച്ച കുട്ടി കാറുകള്‍ കാണാം. ഒരു മൂലയില്‍ വളണ്ടിയര്‍മാര്‍ ഹോം മെയ്ഡ് മധുര പലഹാരങ്ങളുമായി കാത്തുനില്‍ക്കുന്നു. പുറംലോകത്ത് പച്ചപ്പ് നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി മരങ്ങളുടെയും പൂക്കളുടെയും ചുവര്‍ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നു. മാസ്സ എന്ന കുട്ടി അടുത്തുള്ള നഗരത്തില്‍നിന്നാണ് കളിക്കാനായി ഇവിടെയത്തെിയത്.
ഒരു ദിവസം ഇരുന്നൂറിലേറെ കുട്ടികള്‍ ഈ പാര്‍ക്ക് സന്ദര്‍ശിക്കുന്നു. പഠനം മുടങ്ങിപ്പോയ പെണ്‍കുട്ടികള്‍ക്കായി അണ്ടര്‍ഗ്രൗണ്ട് സ്കൂളും ഒരുക്കിയിട്ടുണ്ട്. അമ്പതോളം കുട്ടികള്‍ ഈ സ്കൂളിലുണ്ട്. ഒരുപക്ഷേ, സിറിയയില്‍ അവസാനമായുള്ള തീം പാര്‍ക്കായിരിക്കും ഇത്. ഞങ്ങള്‍ പതിവായി പോയിക്കൊണ്ടിരിക്കുന്ന ഇതുപോലുള്ള ഭൂഗര്‍ഭ പാര്‍ക്ക് ഇപ്പോഴില്ല. അത് ബോംബിട്ട് തകര്‍ത്തുകഴിഞ്ഞു- ഇവിടെയത്തെിയ ഒരു പെണ്‍കുട്ടി വേദനയോടെ പറയുന്നു. സിറിയയില്‍ 500,000 കുട്ടികള്‍ ആണ് യുദ്ധമുഖത്ത് കഴിയുന്നതെന്ന് യു.എന്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.