അലപ്പോയില്‍നിന്ന് 50,000 പേര്‍ പലായനം ചെയ്തു
text_fieldsഡമസ്കസ്: ബശ്ശാര്‍ സൈന്യം മുന്നേറുന്ന സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍നിന്ന് 72 മണിക്കൂറിനിടെ പലായനം ചെയ്തവരുടെ എണ്ണം 50,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ നിരീക്ഷക സംഘങ്ങള്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനക്കൂട്ടം വെറുംകൈയോടെ സര്‍ക്കാര്‍ ആധിപത്യമുള്ള വടക്കന്‍ അലപ്പോയിലേക്കും കുര്‍ദിഷ് മേഖലകളിലേക്കുമാണ് കടക്കുന്നത്. 16000 ആളുകള്‍ പലായനം ചെയ്തതായാണ് യു.എന്‍ കണക്ക്. മേഖഖലയുടെ ഭൂരിഭാഗവും സൈന്യം വിമതരില്‍നിന്ന് തിരിച്ചുപിടിച്ചിരുന്നു.
അതേസമയം സൈന്യത്തിന്‍െറ നടപടി കൈയും കെട്ടി നോക്കിയിരിക്കാനാവില്ളെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ ഫ്രാന്‍സ് വ്യക്തമാക്കി. രണ്ടാം ലോകയുദ്ധത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് സിറിയയില്‍ നടക്കുന്നതെന്നും യു.എന്നിലെ ഫ്രഞ്ച് അംബാസഡര്‍ മാത്യു റിക്രോഫ്റ്റ് പറഞ്ഞു.
ഡമസ്കസില്‍ ഇസ്രായേല്‍ വ്യോമാക്രമണം
സിറിയന്‍ തലസ്ഥാനമായ ഡമസ്കസിന്‍െറ ഉള്‍പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ മേഖലയിലെ സബൂറയില്‍ രണ്ടുതവണ മിസൈല്‍ ആക്രമണം നടന്നതായി സിറിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.
സ്ഫോടനത്തിന്‍െറ ശബ്ദം കേട്ടതായി പരിസരവാസികളും പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ഏതാനും ദിവസങ്ങളായി സിറിയയില്‍ വ്യോമാക്രമണം തുടരുകയാണ് ഇസ്രായേല്‍. റഷ്യന്‍-ഇറാന്‍ നിര്‍മിത ആധുനിക ആയുധ സങ്കേതങ്ങള്‍ക്കു നേരെയാണ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.