യുദ്ധത്തിൽ തകർന്ന ഇദ്ലിബ് നഗരം പുനരുദ്ധരിക്കാൻ വയലറ്റ് ഒാർഗനൈസേഷൻ
text_fieldsഡമസ്കസ്: ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞ വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയുടെ പുനരുത്ഥാനം ലക്ഷ്യംവെച്ച് വയലറ്റ് ഒാർഗനൈസേഷൻ എന്ന സന്നദ്ധസംഘം രംഗത്ത്. തകർക്കപ്പെട്ട സ്കൂളുകൾ, റോഡുകൾ, പാർക്കുകൾ, മറ്റ് പൊതുയിടങ്ങൾ എന്നിവയുടെ പുനർനിർമാണമാണ് സംഘടന ലക്ഷ്യമിടുന്നത്. വിമതകേന്ദ്രമായ ഇദ്ലിബിലെ ക്ലോക്ക് ടവർ വളൻറിയർമാർ പെയിൻറടിച്ച് മോടി പിടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 1500 വളൻറിയർമാർ പ്രവർത്തിക്കുന്നുണ്ട്. 2011ലാണ് ഇദ്ലിബ് നഗരം നിർമിച്ചത്. അതേവർഷം തന്നെയാണ് രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങിയതും. വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും ലഭിക്കുന്ന സഹായമാണ് ഇൗ എൻ.ജി.ഒയുടെ വരുമാനസ്രോതസ്സ്.
യുദ്ധത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അഭയം നൽകുക, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവയും സംഘത്തിെൻറ ലക്ഷ്യമാണ്. സന്നദ്ധപ്രവർത്തനത്തിന് യു.എന്നിെൻറ പ്രശംസയും പിടിച്ചുപറ്റിക്കഴിഞ്ഞു ഇൗ സംഘടന. യുദ്ധമവസാനിച്ച് ജനം സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് സംഘടനയുടെ അണിയറപ്രവർത്തകർ പറയുന്നു. റഷ്യൻ പിന്തുണയോടെ ബശ്ശാർ സൈന്യം വിമതർക്കെതിരെ നടത്തിയ ആക്രമണങ്ങളിൽ ഇദ്ലിബിലെ വീടുകളും സ്കൂളുകളും ആശുപത്രികളും തകർന്നു. കഴിഞ്ഞ മേയിൽ റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളുടെ മാധ്യസ്ഥ്യത്തിൽ സിറിയയിലെ നാലു മേഖലകളിൽ വെടിനിർത്തലിന് ധാരണയിലെത്തിയിരുന്നു. അതിലൊന്ന് ഇദ്ലിബാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.