സിറിയ: റഷ്യൻ പിന്തുണയോടെയുള്ള അസ്താന ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു
text_fieldsഅസ്താന: സിറിയൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽ സംഘടിപ്പിച്ച ചർച്ചയിൽനിന്ന് വിമതർ ഇറങ്ങിപ്പോയി. വിമതമേഖലകളിൽ ബോംബാക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് സംഘം ചർച്ച ബഹിഷ്കരിച്ചത്.
സിറിയൻ യുദ്ധത്തിൽ വിമതരെ പിന്തുണക്കുന്ന തുർക്കിയുടെയും ബശ്ശാർ സഖ്യമായ ഇറാെൻറയും മാധ്യസ്ഥത്തിലാണ് റഷ്യൻ പിന്തുണയോടെ അസ്താനയിൽ ചർച്ച സംഘടിപ്പിച്ചത്. യു.എൻ മാധ്യസ്ഥത്തിൽ ഇവിടെ നേരത്തേ നടത്തിയ ചർച്ചകളും പരാജയമായിരുന്നു.
വടക്കൻ പ്രവിശ്യയായ ഇദ്ലിബ്, ഹിംസ് പ്രവിശ്യയുടെ ചില ഭാഗങ്ങൾ, തെക്കൻ മേഖല, കിഴക്കൻ ഗൗത, ഡമസ്കസ് എന്നീ മേഖലകളിൽ ആക്രമണത്തിെൻറ തീവ്രത കുറക്കുക തുടങ്ങിയവയായിരുന്നു ചർച്ചയുടെ രൂപരേഖ.
സംഘർഷം അവസാനിപ്പിച്ച് അഭയാർഥികൾക്ക് സുരക്ഷിത താവളമൊരുക്കുക എന്നതായിരുന്നു ചർച്ച ലക്ഷ്യമിട്ടിരുന്നത്. ഇൗ കേന്ദ്രങ്ങളിലേക്ക് അടിയന്തരമായി ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസേവനങ്ങൾ എത്തിക്കുക എന്നതും ലക്ഷ്യമിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.