‘ഉയിരേകാൻ ഞങ്ങളിവിടെ കാണും അവസാനം വരെ’
text_fieldsഇക്കഴിഞ്ഞ വ്യാഴാഴ്ച സിറിയൻ ആഭ്യന്തരയുദ്ധത്തിന് എട്ടാണ്ട് തികയുന്ന ദിവസമായിരുന്നു. വിമതഗ്രാമത്തിൽ സിറിയൻ സൈന്യം മരണം കൊയ്യുേമ്പാൾ കിഴക്കൻ ഗൂതയിലെ ഡോക്ടർമാർ ശ്വാസമില്ലാതെ പിടയുന്ന ജീവനുകൾ രക്ഷിക്കാനുള്ള ഒാട്ടത്തിലാണ്. 50 വയസ്സുള്ള ഡോക്ടർ ഹാമിദും കുടുംബവും ഇന്ന് ജീവിക്കുന്നത് ഒറ്റമുറി വീട്ടിലാണ്. വീടിെൻറ അവശേഷിക്കുന്ന ഭാഗം ഒരു മാസം മുമ്പ് ബോംബാക്രമണത്തിൽ തകർന്നതാണ്. ആഴ്ചയിൽ മൂന്നുതവണ അദ്ദേഹം അടുത്തുള്ള ആശുപത്രിയിലെത്തും. ഒാരോ തവണയും വീട്ടിൽനിന്നിറങ്ങുേമ്പാൾ അദ്ദേഹം ഭാര്യയെയും മക്കളെയും ചുംബിക്കും.
തെൻറ അവസാന യാത്രയാകുമെന്ന് കരുതിയാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. മരുഭൂപ്രദേശങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തുന്നത്. ആക്രമണം കനക്കുേമ്പാൾ പരിക്കേറ്റവരുടെ എണ്ണം ഇരട്ടിക്കും. അപ്പോൾ 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരും അദ്ദേഹത്തിന്. പരിക്കേറ്റ കുഞ്ഞുങ്ങളെ ചികിത്സിക്കുേമ്പാൾ അദ്ദേഹം സ്വന്തം മക്കളെയോർക്കും. ജോലിക്കിടയിൽ അൽപം ഇടവേള ലഭിച്ചാൽ അവരുടെ ജീവനു വേണ്ടി പ്രാർഥിക്കും.
വെടിയുണ്ട തുളച്ചുകയറിയ മുറിവുകളോടെയാണ് കൂടുതൽ കുട്ടികളെയം ആശുപത്രികളിലെത്തിക്കാറ്. ചിലരുടെ കൈകാലുകൾ തകർന്നിട്ടാകും. ചിലർക്ക് മാരകമായി പൊള്ളലേറ്റിട്ടുണ്ടാകും. പലപ്പോഴും ഒറ്റനോട്ടത്തിൽ പരിക്ക് ദൃശ്യമാകില്ല. എന്നാൽ, അവരുടെ ആന്തരാവയവങ്ങൾക്ക് ക്ഷതമേറ്റിരിക്കും. വെടിയുണ്ടയേറ്റ് ഹൃദയത്തിനുവരെ മുറിവേറ്റ കേസുകൾക്ക് ഡോക്ടർ സാക്ഷിയായിട്ടുണ്ട്. ഇത്തരം കുട്ടികളെ ചികിത്സിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച സർജന്മാരെ ആവശ്യമുണ്ട്. 14 ദിവസത്തോളം അവരെ ഇൻറൻസിവ് കെയറിൽ കിടത്തേണ്ടിവരും. അങ്ങനെ വന്നാൽ കൂടുതൽ പേരെയും രക്ഷിക്കാം. ലണ്ടനിലാണെങ്കിൽ അവരങ്ങനെ ചെയ്യും. ഇവിടെ കിഴക്കൻ ഗൂതയിൽ നമുക്കൊന്നും ചെയ്യാൻപറ്റില്ല.
ശരീരത്തിൽനിന്ന് രക്തം ചോർന്നൊലിക്കുന്നത് ശമിപ്പിക്കാൻ ശ്രമിക്കും. പിന്നെ ആ കുഞ്ഞുങ്ങളെ മരിക്കാൻവിടും.ഇൗയാഴ്ച ശരീരത്തിൽ അങ്ങിങ്ങായി മുറിവേറ്റ നിലയിൽ അഞ്ചുവയസ്സുള്ള ആൺകുട്ടിയെ ഹാമിദിെൻറ ആശുപത്രിയിൽ കൊണ്ടുവന്നു. ഡോക്ടർ അവെൻറ മുറിവുകൾ തുന്നിക്കെട്ടി. കാലുകളിലൊന്ന് മുറിച്ചുമാറ്റി. തുടയെല്ല് പൊട്ടിക്കിടന്നിരുന്നു. വലിയ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും അവൻ രക്ഷപ്പെട്ടു.
അന്നുതന്നെ 18 മാസം പ്രായമുള്ള പിഞ്ചുകുട്ടിയെ മാരക പരിക്കുകേളാടെ കൊണ്ടുവന്നു. ബാരൽ ബോംബാക്രമണത്തിൽ അവളുടെ തുടയെല്ല് പൊട്ടിത്തകർന്നിരുന്നു. കാലുകൾ കൂട്ടിക്കെട്ടി രക്തപ്രവാഹം തടയാൻ ഹാമിദ് ശ്രമിച്ചു. ഭാവിയിൽ എഴുന്നേറ്റുനടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ജീവൻ അവളിൽനിന്ന് വേർപെട്ടുപോയില്ല. കുട്ടികളെ ചികിത്സിക്കുേമ്പാൾ ഞങ്ങളല്ല, ദൈവമാണ് അവിടെ ഇടപെടുന്നതെന്ന് ഹാമിദ് ചൂണ്ടിക്കാട്ടുന്നു.
കിഴക്കൻ ഗൂതയിൽ നൂറുകണക്കിന് രോഗികളാണ് അടിയന്തര ചികിത്സ ആവശ്യമുള്ളവർ. ആശുപത്രികൾ ബോംബിട്ടു തകർക്കുന്നതിനാൽ അവർക്ക് ആവശ്യത്തിന് ചികിത്സ നൽകാൻ കഴിയില്ല. അതിനാൽ ഡോക്ടർമാർ അസ്വസ്ഥരാണ്. ഒരു മിനിറ്റുപോലും ഇമയടക്കാതെയാണ് ഒരു ജീവനെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘത്തിലെ ഡോക്ടർമാർ പറയുന്നു. അനുദിനം ഇവിടെനിന്ന് അവശ്യമരുന്നുകൾ തീർന്നുകൊണ്ടിരിക്കുകയാണ്. വിഷവാതകങ്ങൾ ശരീരത്തിലെത്തിയിട്ടുേണ്ടാ എന്നറിയാൻ ഇവിടെ ലാബ് സംവിധാനമില്ല. വിഷവാതകം ശ്വസിച്ചെത്തുന്ന കുട്ടികളുടെ ശരീരം നീലനിറമായി മാറിയിട്ടുണ്ടാകും. തീവ്രവാദികളെയാണ് കൊല്ലുന്നതെന്നാണ് അധികൃതഭാഷ്യം. എന്നാൽ, ഞങ്ങൾ ഭീകരരല്ല. കണ്ടുകൊണ്ടിരിക്കുന്ന ഇൗ ജീവച്ഛവങ്ങളിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. എന്തുസംഭവിച്ചാലും മരണംവരെ അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങളുണ്ടാകും ഇവിടെ അദ്ദേഹം പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.