സിറിയ: വിമത കേന്ദ്രത്തില്‍ കാര്‍ബോംബ് ആക്രമണം; 43 മരണം
text_fieldsബെയ്റൂത്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്ന വിമതകേന്ദ്രമായ അസാസിലുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ 43 പേര്‍ മരിച്ചതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആണെന്ന് ഡോഗന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മേഖലയിലെ പ്രാദേശിക കോടതിക്കു മുന്നിലാണ് ആക്രമണം നടന്നത്.
മരിച്ചവരില്‍ ആറു വിമത സൈനികരൊഴികെ കൂടുതലും സിവിലിയന്മാരാണ്. പലരുടെയും ശരീരം സ്ഫോടനത്തില്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് മനുഷ്യാവകാശ സംഘം പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് കറുത്ത പുകയുടെ ദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.