കിഴക്കൻ ഗൂതയിലേത് യുദ്ധക്കുറ്റമെന്ന് യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: സിറിയയിലെ കിഴക്കൻ ഗൂതയിൽ ബശ്ശാർ സൈന്യത്തിെൻറ നടപടി യുദ്ധക്കുറ്റത്തിെൻറ പരിധിയിൽ പെടുന്നതാണെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ മേധാവി െസെദ് റഅദ് അൽഹുസൈൻ. സിറിയയിലെ സംഭവവികാസങ്ങൾ വിലയിരുത്താൻ ചേർന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ഗൂതയിലും സിറിയയിലുടനീളവും നടക്കുന്നത് യുദ്ധക്കുറ്റകൃത്യമാണ്. ഇൗ ക്രൂരകൃത്യങ്ങളുടെ ആസൂത്രകർ ആരെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇന്നല്ലെങ്കിൽ നാളെ അവരതിന് കണക്കുപറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
രണ്ടാഴ്ചയായി കിഴക്കൻ ഗൂതയിൽ റഷ്യൻ പിന്തുണയോടെ ബശ്ശാർ സൈന്യം നടത്തുന്ന വ്യോമാക്രമണത്തിൽ കുട്ടികളടക്കം 674 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകൾക്ക് പരിക്കേറ്റു. ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇവിടേക്ക് യു.എൻ സഹായം പോലും എത്തിക്കാനാവാത്ത സ്ഥിതിയാണ്. നാലു ലക്ഷത്തോളം ആളുകളാണ് സഹായം കാത്തുകഴിയുന്നത്. അർജൻറീനയിലെയും സെർബിയയിലെയും യുദ്ധക്കുറ്റവാളികൾക്ക് കാലം കാത്തുവെച്ചത് സിറിയയിലെ നരാധമന്മാർ ഇൗയവസരത്തിൽ ഒാർക്കുന്നത് നന്നായിരിക്കുമെന്നും ഹുസൈൻ മുന്നറിയിപ്പു നൽകി. കിഴക്കൻ ഗൂതയിൽ യു.എൻ രക്ഷാസമിതി പാസാക്കിയ ഒരുമാസത്തെ വെടിനിർത്തൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.
2015 സെപ്റ്റംബർ മുതലാണ് ബശ്ശാർ ഭരണകൂടത്തിന് പിന്തുണയുമായി റഷ്യൻ സൈന്യം വ്യോമാക്രമണം തുടങ്ങിയത്. തുടക്കത്തിൽ െഎ.എസ് പോലുള്ള തീവ്രവാദ സംഘങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നറിയിച്ച റഷ്യ പിന്നീട് കളംമാറ്റുകയായിരുന്നു. വിജയം കണ്ട സാഹചര്യത്തിൽ അടുത്തിടെ സിറിയയിലെ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു.
എട്ടാം വർഷത്തിലേക്ക് കടന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിൽ അഞ്ചുലക്ഷത്തിൽ പരം ആളുകൾ മരിച്ചെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.