സഹായസംഘം ഗൂതയിൽ
text_fieldsഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിന് സമീപത്തെ കിഴക്കൻ ഗൂതയിൽ ആഴ്ചകളായി സൈന്യം നടത്തുന്ന ആക്രമണത്തിനിടെ അന്താരാഷ്ട്ര സന്നദ്ധസംഘടനയുടെ സഹായസംഘം നഗരത്തിൽ പ്രവേശിച്ചു. റെഡ്ക്രോസിെൻറ 46 വാഹനങ്ങളാണ് സർക്കാർ നിയന്ത്രണത്തിലുള്ള വാഫിദീൻ ചെക്പോയൻറ് കടന്ന് ദുരന്തഭൂമിയിലെത്തിയത്.
മരണം മുഖാമുഖം കാണുന്ന പതിനായിരങ്ങൾക്ക് നൽകാൻ ഭക്ഷണപ്പൊതികളും അടിയന്തര ചികിത്സക്കുള്ള മരുന്നുകളുമാണ് എത്തിക്കുന്നത്. 27,500 പേർക്കുള്ള ഭക്ഷണം ട്രക്കുകളിലുണ്ടെന്ന് റെഡ്ക്രോസ് വക്താവ് പറഞ്ഞു.
ഫെബ്രുവരി 18നാണ് നാലു ലക്ഷം ജനസംഖ്യയുള്ള കിഴക്കൻ ഗൂതയിൽ സൈന്യം ആക്രമണം ശക്തമാക്കിയത്. 2013ൽ വിമതർ നിയന്ത്രണം ഏറ്റെടുത്തത് മുതൽ ഉപരോധം നേരിടുന്ന മേഖലയാണ് കിഴക്കൻ ഗൂത. ആക്രമണം തുടങ്ങി രണ്ടാഴ്ച പിന്നിടുേമ്പാൾ മേഖലയുടെ മൂന്നിലൊരു ഭാഗം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെടുന്നു. വിളവ് കൊയ്ത കൃഷിനിലങ്ങൾ തരിശാക്കുന്നതിനെക്കാൾ ലാഘവത്തോടെയാണ് സൈന്യത്തിെൻറ നടപടിയെന്ന് സിറിയൻ ഒബ്സർേവറ്ററി ഫോർ ഹ്യൂമൻറൈറ്റ്സ് ഡയറക്ടർ റാമി അബ്ദുൽ റഹ്മാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.