സിറിയ: ചര്‍ച്ചയില്‍നിന്ന് വിമതര്‍ പിന്മാറി
text_fieldsഡമസ്കസ്: ആറു വര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്താന്‍ ഈമാസാവസാനം തുര്‍ക്കിയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചയില്‍നിന്ന് വിമതര്‍ പിന്മാറി. കസാഖ്സ്താനിലെ അസ്താനയിലായിരുന്നു ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച നിലവില്‍വന്ന അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ബശ്ശാര്‍ സൈന്യം വ്യാപകമായി ലംഘിക്കുന്നുവെന്നാരോപിച്ചാണ് വിമതരുടെ പിന്മാറ്റം.
ബശ്ശാറിനെതിരെ പോരാടുന്ന സ്വതന്ത്ര സിറിയന്‍ ആര്‍മിയുള്‍പ്പെടെയുള്ള സംഘങ്ങളാണ് പിന്മാറ്റം പ്രഖ്യാപിച്ചത്. കരാര്‍ പ്രാബല്യത്തിലിരിക്കെ സിറിയയിലെ കിഴക്കന്‍ ഗൂഥയിലും വാദി ബറാദയിലും സൈന്യം ആക്രമണം തുടരുകയാണ്. രാജ്യത്തെ അവശേഷിക്കുന്ന വിമതകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ബശ്ശാറും അണികളും ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുന്നതെന്നും ആരോപണമുയര്‍ന്നു. രണ്ടാഴ്ച മുമ്പ് ഡമസ്കസിന്‍െറ സമീപത്തുള്ള വാദി ബറാദയില്‍ ഹിസ്ബുല്ലയുടെയും ശിയാ മിലിഷ്യകളുടെയും പിന്തുണയോടെ സിറിയന്‍ സൈന്യം ദിനേന ആക്രമണങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ആയിരത്തോളം സിവിലിയന്മാര്‍ ഈ മേഖലയില്‍നിന്ന് മറ്റു പ്രവിശ്യകളിലേക്ക് പലായനംചെയ്തു.
തലസ്ഥാന നഗരിയിലെ പ്രധാന ജലവിതരണകേന്ദ്രവും ഇവിടെയാണ്. ഈ മേഖല പിടിച്ചെടുക്കാനാണ് സര്‍ക്കാറിന്‍െറ അടുത്ത നീക്കം. പൈപ്പുകള്‍ തകര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം നല്‍കാനാവില്ളെന്നു പറഞ്ഞ് ഡമസ്കസിലേക്കുള്ള ജലവിതരണം ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2015ലാണ് വാദി ബറാദ സൈന്യം വളഞ്ഞത്.
ഇരു ചേരികളിലാണെങ്കിലും ഏതാനും മാസങ്ങളായി രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ തുര്‍ക്കിയും റഷ്യയും കൈകോര്‍ത്തിരിക്കുകയാണ്.
സിറിയന്‍ വിഷയത്തില്‍ യു.എന്‍ മധ്യസ്ഥതയില്‍ ഫെബ്രുവരിയില്‍ ചര്‍ച്ച തുടങ്ങാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.