സിറിയയിലെ യു.എസ് ആക്രമണം: ഇരു ധ്രുവങ്ങളിലായി ലോകം
text_fieldsവാഷിങ്ടൺ: സിറിയൻ സൈനിക കേന്ദ്രത്തിൽ യു.എസ് ആക്രമണം നടത്തിയതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങൾ രംഗത്തെത്തി. നേരത്തെ മുതൽ സിറിയയിലെ ബശ്ശാർ അൽഅസദിെൻറ ഭരണകൂടത്തെ പിന്തുണച്ചിരുന്ന റഷ്യയും ഇറാനും ആക്രമണത്തെ എതിർത്തപ്പോൾ മറ്റു ലോകരാജ്യങ്ങളിൽ പലതും യു.എസ് നീക്കത്തെ പിന്തുണച്ചു. ചൈനയടക്കമുള്ള പല രാജ്യങ്ങളും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ട്രംപിനോട് രാഷ്ട്രീയ വിയോജിപ്പുള്ള രാജ്യങ്ങളിൽ പലതും ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ശീതയുദ്ധ കാലത്തേതിന് സമാനമായി ലോകരാജ്യങ്ങൾ രണ്ട് ചേരിയിലേക്ക് നീങ്ങുകയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ലോകരാജ്യങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെ:
അമേരിക്ക
കഴിഞ്ഞദിവസം ബശ്ശാർ അൽഅസദിെൻറ സൈന്യം ഇദ്ലിബിൽ രാസായുധം പ്രയോഗിക്കുകയുണ്ടായി. നിഷ്കളങ്കരായ നിരവധി കുഞ്ഞുങ്ങളും സ്ത്രീകളും ഇൗ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇത്തരത്തിലൊരു ദുരിതം ദൈവത്തിെൻറ ഒരു സന്താനത്തിനുമുണ്ടാകരുത്. ഇന്ന് രാത്രി സിറിയയുടെ വ്യോമകേന്ദ്രത്തിൽ ആക്രമണം നടത്താൻ ഞാൻ ഉത്തരവിറക്കി -യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
റഷ്യ
സിറിയയിൽ ആക്രമണം നടത്തിയ യു.എസ് നടപടി അമേരിക്ക-റഷ്യ ബന്ധത്തിൽ വലിയ പരിക്കുകൾ സൃഷ്ടിക്കും. ഇത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഒരു പരമാധികാര രാജ്യത്തേക്കുള്ള കടന്നു കയറ്റമാണ്. െഎ.എസിനെതിരായ അന്താരാഷ്ട്ര സഖ്യത്തിനും ഇത് ഉലച്ചിലുണ്ടാക്കും -റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
സിറിയൻ സർക്കാർ
ആക്രമണം യു.എസ് തീവ്രവാദികെള പിന്തുണക്കുകയാണെന്ന സന്ദേശമാണ് നൽകുന്നത്. ഇത് സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ് നേതൃത്വം നൽകുന്ന സർക്കാറിനോ തീവ്രവാദികൾക്കെതിരായുള്ള പോരാട്ടങ്ങൾക്കോ ഒരു പോറലുമേൽപിക്കില്ല. െഎ.എസിനെയും നുസ്റ ഫ്രണ്ടിനെയും അമേരിക്കയും ഇസ്രായേലും അറബ് ഭരണകൂടങ്ങളും തുടക്കം മുതൽ പിന്തുണക്കുന്ന കാര്യം ഞങ്ങൾക്കറിയാവുന്നതാണ്.
സിറിയൻ പ്രതിപക്ഷം
സ്വാഗതാർഹമായ നടപടിയാണിത്. സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. കഴിഞ്ഞ യു.എസ് ഭരണകൂടത്തിൽനിന്ന് വ്യത്യസ്തമായി സിറിയയിൽ സൈനിക നടപടിക്ക് ട്രംപ് സന്നദ്ധമായത് ശുഭ സൂചകമാണ്. തുടർച്ചയായ നടപടികളുണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ജർമനി
സിവിലിയന്മാർക്കെതിരായ രാസായുധ പ്രയോഗത്തിന് ശേഷമുള്ള ഇൗ ആക്രമണം മനസ്സിലാക്കാവുന്നതാണ്. ബശ്ശാർ ഭരണകൂടത്തിനാണ് ഇതിൽ ഉത്തരവാദിത്തമുള്ളത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കാൻ യു.എൻ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് നാം മുഴുവൻ പിന്തുണയും നൽകേണ്ടതുണ്ട് -ജർമൻ വിദേശകാര്യമന്ത്രി സിഗ്മർ ഗാബ്രിയൽ പ്രസ്താവനയിൽ പറഞ്ഞു.
ഫ്രാൻസ്
2013ലെ രാസായുധപ്രയോഗത്തിന് ശേഷം തന്നെ ഫ്രാൻസ് ആഗ്രഹിച്ചിരുന്നതാണ് ഇത്തരമൊരു ആക്രമണം. ഇതിെൻറ ഉത്തരവാദിത്തം പൂർണമായും ബശ്ശാറിനാണ്. സിറിയയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണനൽകും -ജർമൻ ചാൻസലർ അംഗലാ മെൽകലിനൊപ്പം സംയുക്ത പ്രസ്താവനയിൽ ഫ്രാൻസ് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് പറഞ്ഞു.
സൗദി അറേബ്യ
ആക്രമണത്തിന് പൂർണ പിന്തുണ നൽകുന്നു. പ്രസിഡൻറ് ട്രംപിെൻറ ധീരമായ തീരുമാനമാണിത്. ഖാൻ ശൈഖൂനിലെ സിവിലിയന്മാരുടെ മരണത്തിെൻറ പൂർണ ഉത്തരവാദിത്തം ബശ്ശാറിനാണ് -വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
ഇറാൻ
ഏകപക്ഷീയമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം നടപടികൾ സിറിയയിലെ തീവ്രവാദികളെയാണ് സഹായിക്കുക. സിറിയയിലെയും മേഖലയിലെയും സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടിയുമാണിത് -വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
തുർക്കി
ശരിയായ ഒരു നീക്കമായാണ് ഇതിനെ കാണുന്നത്. സിറിയയിൽ സിവിലിയന്മാരുടെ സുരക്ഷക്കായി വിമാനങ്ങൾക്ക് നിയന്ത്രണമുള്ള സുരക്ഷിത സോണുകൾ നിർണയിക്കണം. സിറിയയിലെ രാഷ്ട്രീയ മാറ്റത്തിനും വെടിനിർത്തലിനും ഏറ്റവുംവലിയ തടസ്സം ബശ്ശാർ ഭരണകൂടമാണ് -തുർക്കി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ
വാക്കിലൂടെയും പ്രവർത്തിയിലൂടെയും ശക്തവും വ്യക്തവുമായ സന്ദേശമാണ് പ്രസിഡൻറ് ട്രംപ് നൽകിയിരിക്കുന്നത്. രാസായുധങ്ങൾ ഒരിക്കലും അനുവദിക്കരുതെന്ന സന്ദേശമാണിത് നൽകുന്നത് -പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
ജപ്പാൻ
യു.എസിെൻറ ആക്രമണത്തെ ജപ്പാൻ പൂർണാർഥത്തിൽ പിന്തുണക്കുകയാണ്. ലോകത്ത് സമാധാനവും ക്രമസമാധാനവും കൊണ്ടുവരാനുള്ള ട്രംപിെൻറ ശ്രമങ്ങൾ പ്രധാനപ്പെട്ടതാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത് -പ്രധാനമന്ത്രി ഷിൻസോ ആബെ പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടൻ
രാസായുധ പ്രയോഗത്തിനെതിരായുള്ള ശരിയായ മറുപടിയാണ് ഇൗ ആക്രമണം -പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.