റഷ്യൻ തീരത്ത് കപ്പലുകൾക്ക് തീപിടിച്ച് 11 മരണം; കപ്പലിൽ ഇന്ത്യക്കാരും
text_fieldsമോസ്കോ: റഷ്യൻ തീരത്ത് കപ്പലുകൾക്ക് തീപിടിച്ച് 11 പേർ മരിച്ചു. ഇന്ത്യ, തുർകി, ലിബിയ എന്നീ രാജ്യങ്ങളിലുള്ള തൊഴിലാളികളുമായി പോയ രണ്ട് കപ്പലുകൾക്കാണ് തീപിടിച്ചത്. ക്രീമിയയെ റഷ്യയുമായി വേർതിരിക്കുന്ന കെർച് സ്ട ്രൈറ്റിലാണ് സംഭവം. പ്രകൃതി വാതകവുമായി പോയ കപ്പലിനും ഒരു ടാങ്കറുമാണ് അപകടത്തിൽപെട്ടത്. കപ്പലുകൾ തമ്മിൽ ഇ ന്ധനം കൈമാറുന്നതിനിടെയാണ് ദുരന്തം.
ഇരു കപ്പലുകളിലും ടാൻസാനിയൻ പതാകയാണ് നാട്ടിയിട്ടുള്ളത്. കാൻഡി എന്ന് പേരുള്ള ഒരു കപ്പലിൽ ഒമ്പത് തുർകിഷ് പൗരൻമാരും എട്ട് ഇന്ത്യക്കാരുമായിരുന്നു ഉണ്ടായിരുന്നത്. മയിസ്ട്രോ എന്ന രണ്ടാം കപ്പലിൽ ഏഴ് തുർകിഷ് പൗരൻമാരും ഏഴ് ഇന്ത്യക്കാരും ഒരു ലിബിയൻ വംശജനുമായിരുന്നു.
ഭീകര ശബ്ദത്തോടുകൂടി സ്ഫോടനമുണ്ടാവുകയും ശേഷം തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. തുടക്കത്തിൽ ഒരു കപ്പലിനായിരുന്നു തീപിടിച്ചത്. അത് രണ്ടാമത്തെ കപ്പലിലേക്കും വ്യാപിക്കുകയായിരുന്നു. ഇതുവരെ 12 ആളുകളെ കപ്പലിൽ നിന്നും രക്ഷപെടുത്തിയെന്നും അവശേഷിക്കുന്നവരെ ഇനി കണ്ടെത്താനുണ്ടെന്നും റഷ്യൻ വക്താവ് അറിയിച്ചു. തീർത്തും മോശമായ കാലാവസ്ഥ കാരണം ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സുരക്ഷാ കപ്പലുകൾക്ക് ബുദ്ധിമുട്ടുണ്ടായതായും അദ്ദേഹം പറഞ്ഞു.
2 ships on fire in #KerchStrait after blast reportedly rocked one of them, at least 9 sailors died https://t.co/jJfVc1ivIp pic.twitter.com/l1Xq77zzji
— RT (@RT_com) January 21, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.