യു.എസ്–താലിബാൻ ചർച്ചയിൽ നിർണായക പുരോഗതിയെന്ന്
text_fieldsകാബൂൾ: ഖത്തറിൽ നടന്ന ആറുദിന യു.എസ്-താലിബാൻ സമാധാന ചർച്ചയിൽ നിർണായക പുരോഗതിയെ ന്ന് റിപ്പോർട്ട്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അഫ്ഗാനിസ്താനി ൽ 17 വർഷമായി തുടരുന്ന ആഭ്യന്തര കലഹത്തിന് പരിഹാരം തേടിയാണ് യു.എസിെൻറ മാധ്യസ്ഥ് യത്തിൽ ചർച്ച നടത്തുന്നത്.
മുൻകാല ചർച്ചകളേക്കാൾ പുരോഗതിയിലാണ് ഇക്കുറി കാര് യങ്ങളെന്ന് അഫ്ഗാൻ അനുരഞ്ജനശ്രമങ്ങൾക്ക് സുപ്രധാന ദൗത്യം വഹിക്കുന്ന യു.എസ് പ്രതിനിധി സൽമീ ഖാലിസാദ് ട്വിറ്ററിൽ കുറിച്ചു. അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുക എന്നതാണ് താലിബാെൻറ പ്രധാന ആവശ്യം. ഇതിനു തയാറാണെന്ന് യു.എസ് പ്രതിനിധികൾ അറിയിച്ചതായി താലിബാൻ വ്യക്തമാക്കി.
അഫ്ഗാനിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യം പരിഗണനയിലാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.തടവുകാരുടെ കൈമാറ്റം, താലിബാെൻറ രാഷ്ട്രീയ പ്രവേശനം എന്നിവയും ചർച്ചാവിഷയങ്ങളായിരുന്നു. 17 വർഷമായി അഫ്ഗാനിൽ യു.എസ് സൈനികരുണ്ട്. സൈന്യത്തെ പിൻവലിക്കുന്നതോടെ രാജ്യത്ത് സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്നാണ് താലിബാൻ കരുതുന്നത്. വൈകാതെ നിലവിലെ സർക്കാറിനെ അട്ടിമറിക്കാതെതന്നെ അധികാരത്തിലെത്താമെന്നും താലിബാൻ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചെന്ന മാധ്യമറിപ്പോർട്ടുകൾ താലിബാൻ പ്രതിനിധി സബീഹുല്ല മുജാഹിദ് തള്ളി.
യു.എസും താലിബാനും തമ്മിൽ സമാധാന കരാറിെൻറ കരടിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയതായി താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം യു.എസ് പ്രതിനിധിയും തള്ളിയിട്ടുണ്ട്. തുടർചർച്ചകൾക്കായി അഫ്ഗാനിലേക്കു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ചർച്ചയിൽ പെങ്കടുക്കാൻ അഫ്ഗാൻ ഇൻറലിജൻസ് മേധാവി ഖത്തറിലെത്തിയെന്ന വാർത്ത ഖത്തർ സ്ഥിരീകരിച്ചിട്ടില്ല. ഇതാദ്യമായാണ് ഇത്രയും ദിവസം താലിബാൻ, യു.എസ് പ്രതിനിധികൾ ഒന്നിച്ചിരിക്കുന്നത്. സൗദി, യു.എ.ഇ, പാകിസ്താൻ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.